കാള പിന്നില്‍ നിന്ന് കുത്തി, നിലത്ത് തലയിടിച്ച് വീണ് പൊലീസുകാരന്‍-വീഡിയോ 

 നഗരമധ്യത്തില്‍ പൊലീസുകാരനെ കാള ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കാളയുടെ ആക്രമണത്തില്‍ നിലത്തുവീണ പൊലീസുകാരന്റെ ദൃശ്യം
Last Updated :20 January 2024, 8:59 am IST
Edited by :migrator

ന്യൂഡല്‍ഹി:  നഗരമധ്യത്തില്‍ പൊലീസുകാരനെ കാള ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പിന്നില്‍ നിന്നാണ് കാള ആക്രമിച്ചത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പൊലീസുകാരന്‍ തെറിച്ചുവീണു.

ഡല്‍ഹി ദയാല്‍പൂര്‍ മേഖലയില്‍ റോഡിലാണ് സംഭവം. കോണ്‍സ്റ്റബിള്‍ ഗ്യാന്‍സിങ്ങിനെയാണ് കാള ആക്രമിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഡ്യൂട്ടിയിലിരിക്കേയാണ് കാളയുടെ പിന്നില്‍ നിന്നുള്ള ആക്രമണം ഉണ്ടായത്. 

കാളയുടെ ആക്രമണത്തില്‍ തെറിച്ചുവീണ പൊലീസുകാരനെ സഹപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. തലയിടിച്ചാണ് പൊലീസുകാരന്‍ റോഡില്‍ വീണത്. ഗ്യാന്‍സിങ്ങിനെ പിന്നീട് ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു.

News Now