
മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ വേണം; മാര്‍ക്ക്‌ലിസ്റ്റില്‍ കൃത്രിമം കാട്ടി; ഡോക്ടര്‍ അറസ്റ്റില്‍
മകള്‍ക്ക് എംബിബിഎസ് സീറ്റിനായി പ്രവേശനം കിട്ടാന്‍ രേഖകളില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ അറസ്റ്റില്‍

ചെന്നൈ: മകള്‍ക്ക് എംബിബിഎസ് സീറ്റിനായി പ്രവേശനം കിട്ടാന്‍ രേഖകളില്‍ കൃത്രിമം കാണിച്ച ഡോക്ടര്‍ അറസ്റ്റില്‍. നീറ്റ് മാര്‍ക്കില്‍ കൃത്രിമം കാണിക്കുകയും വ്യാജകോള്‍ ലെറ്റര്‍ ഉണ്ടാക്കുകയും ചെയ്തതിനാണ് ദന്തിസ്റ്റിനെ അറസ്റ്റ് ചെയ്തത്. രാമനാഥപുരം ജില്ലയിലെ പരമക്കുടി സ്വദേശിയായാണ് ബാലചന്ദ്രന്‍.
ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. അടുത്തിടെ നടന്ന എംബിബിഎസ് കൗണ്‍സിലിങ് സെക്ഷനിടെയാണ് മാര്‍ക്ക് ഷീറ്റില്‍ കൃത്രിമം കാണിച്ച മകളുടെ രേഖകള്‍ നല്‍കിയത്. മാര്‍ക്ക്ഷീറ്റില്‍ ഇയാല്‍ 610 മാര്‍ക്കാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അധികൃതര്‍ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ മകള്‍ റാങ്ക് പട്ടികയിലോ, കാള്‍ലിസ്റ്റിലോ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ വ്യാജരേഖകള്‍ ഉണ്ടാക്കിയതാണെന്ന് അധികൃതര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



