2018ലാ​ണ് ഇയാൾ മ​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും കുടുംബാം​ഗങ്ങൾ സ​ർ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:44 am IST

News Now


വ​ഡോ​ദ​ര: ലോ​ക​ത്ത് കോ​വി​ഡ് വൈ​റ​സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ മ​രി​ച്ചു​പോ​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകി ആരോഗ്യവകുപ്പ്. ഗു​ജ​റാ​ത്തിലാണ് ഈ ​വി​ചി​ത്ര സം​ഭ​വം. 

മൂ​ന്ന് വ​ര്‍​ഷം മു​ന്‍​പ് മ​രി​ച്ച ഗു​ജ​റാ​ത്തി​ലെ ഉ​പ്ലേ​ത ഗ്രാ​മ​ത്തി​ലെ ഹ​ര്‍​ദാ​സ്ഭാ​യി​യു​ടെ പേ​രി​ലാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീകരിച്ചതിന്റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നൽകിയത്. കു​ടും​ബ​ത്തി​ന് ആ​രോ​ഗ്യ​വ​കു​പ്പ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അയച്ച് ന​ൽ​കുകയായിരുന്നു. 

 2018ലാ​ണ് ഇയാൾ മ​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും കുടുംബാം​ഗങ്ങൾ സ​ർ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്നു. എന്നാൽ ഇ​പ്പോ​ള്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ന്‍റെ അ​മ്പ​ര​പ്പി​ലാ​ണ് കു​ടും​ബം. രാ​ജ്യ​മെ​മ്പാ​ടും കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന ​സാ​ഹ​ച​ര്യ​ത്തി​ലാണ് ഇ​ത്ത​രം പി​ഴ​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates