
ജ്യോതിരാദിത്യ റുമാനിയയില്‍, കിരണ്‍ റിജിജു സ്ലോവാക്യയിലേക്ക്, ഹംഗറിയില്‍ പുരി, വികെ സിങ് പോളണ്ടില്‍; ഒഴിപ്പിക്കലിന് നേതൃത്വം നല്കാന് മന്ത്രിമാര്‍
ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്

ന്യൂഡല്‍ഹി: യൂക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ നാലു കേന്ദ്ര മന്ത്രിമാര്‍ അതിര്‍ത്തികളിലെത്തും. ജ്യോതിരാദിത്യ സിന്ധ്യ റുമാനിയ, മാള്‍ഡോവ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കും. സ്ലോവാക്യയില്‍ കിരണ്‍ റിജിജുവും ഹംഗറിയില്‍ ഹര്‍ദീപ് സിങ് പുരിയുമാണ് എത്തുക. ജനറല്‍ വികെ സിങ് പോളണ്ടില്‍ ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോകിപ്പിക്കും.
ഇന്നു രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മന്ത്രിമാരെ അതിര്‍ത്തിയിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
സ്പൈസ് ജെറ്റ് സര്‍വീസ് നടത്തും
റഷ്യന്‍ സൈനിക ആക്രമണത്തിനിടെ യുെ്രെകനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്പൈസ് ജെറ്റും. യുെ്രെകനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
സ്പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്സ് വിമാനമാണ് ഒഴിപ്പിക്കല്‍ രക്ഷാദൗത്യവുമായി പറക്കുക. ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്റ്റിലെത്തുന്ന വിമാനം ജോര്‍ജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക. യുെ്രെകനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനായി കൂടുതല്‍ സര്‍വീസ് നടത്താന്‍ സ്പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും കമ്പനി അറിയിച്ചു. അതിനിടെ യുെ്രെകനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ എംബസി പ്രത്യേക മാര്‍ഗനിര്‍ദേശം നല്കി. യുെ്രെകന്റെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള ട്രെയിനുകളില്‍ കയറാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. യുെ്രെകന് റെയില്‍വേ നിരവധി സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്തിവരുന്നുണ്ട്.
രാജ്യത്തെത്തുന്ന ഇന്ത്യാക്കാര്‍ക്ക് എല്ലാസഹായവും നല്‍കുമെന്ന് പോളണ്ട് അറിയിച്ചു. വിസ വേണമെന്ന് ആവശ്യപ്പെടില്ല. ഒരു വിവേചനവും ഉണ്ടാകില്ല. സഹായം അഭ്യര്‍ത്ഥിച്ചെത്തുന്ന എല്ലാവര്ക്കും സാധ്യമായ സഹായം ചെയ്തു നല്‍കുമെന്നും പോളണ്ട് അംബാസഡര്‍ അറിയിച്ചു.
അതേസമയം കീവില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ നീക്കി. രാത്രി എട്ടു മുതല്‍ കടകള്‍ തുറക്കും. യുെ്രെകന് നഗരത്തില്‍ റഷ്യന്‍ സേന നടത്തുന്ന ആക്രമണത്തിന്റെ രൂക്ഷത കുറച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ബെലാറൂസ് അതിര്‍ത്തിയില്‍ ചര്‍ച്ച നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ചര്‍ച്ച നടക്കുന്ന ഹാളിന്രെ ചിത്രം ബെലാറൂസ് മന്ത്രി പുറത്തുവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം

മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജര്‍മ്മനിയില്‍ മരിച്ച നിലയില്‍

ഭീഷണിപ്പെടുത്തി നഗ്ന വീഡിയോ കോൾ ചെയ്യിച്ചു; ദൃശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം



