യുവതിയെ ഫോണില്‍ വിളിച്ച് നഗ്‌നയായി വാട്‌സ്ആപ്പ് വിഡിയോകോള്‍ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

crime news
Man Arrested for Threatening Married Woman and Recording Her Nude Images During Video Call.
Last Updated :6 October 2026, 8:38 pm IST
Guest Author :Joice Daniel

News Now

കണ്ണൂർ: ഭര്‍തൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വിഡിയോ കോള്‍ ചെയ്യിച്ച സംഭവത്തില്‍ പ്രതിയെ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ തിമിരിയിലെ തെയ്യംകലാകാരനായ ലിജേഷിനെ(39) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഫോണില്‍ വിളിച്ച് നഗ്‌നയായി വാട്‌സ്ആപ്പ് വിഡിയോകോള്‍ ചെയ്യണമെന്ന് പ്രതി ഭീഷണിപ്പെടുത്തുകയായിരുന്നു.

കോള്‍ ചെയ്തപ്പോള്‍ നഗ്നഫോട്ടോകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വെച്ച് ഇത് പുറത്തുവിടുമെന്ന്ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടും വീണ്ടും വിഡിയോകോള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും നിരന്തരം പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും യുവതിയുടെ നഗ്നഫോട്ടോ ലിജീഷ് സുഹൃത്തുകൾക്ക് അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി.

ഇത്തരത്തിൽ ലിജീഷ് നിരവധി സ്ത്രീകളെ വലയിലാക്കിയതായും ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോ പ്രചരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്.ഇതിനെ തുടർന്ന് പൊലീസ് പ്രതിയുടെ മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പവർക്കെതിരേയും ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ലിജേഷിനെതിരെ കൂടുതല്‍ പരാതികള്‍ സ്റ്റേഷനില്‍ എത്തിയേക്കുമെന്നണ് സൂചന.

Summary

Man Arrested for Threatening Married Woman and Recording Her Nude Images During Video Call.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics