
'അവശരെ കേള്‍ക്കാത്തവര്‍ക്കു നേതാവായിരിക്കാനാവില്ല'; സമ്പന്ന രാഷ്ട്രങ്ങളെ വിമര്‍ശിച്ച് മോദി
ലോകയുദ്ധത്തിനു ശേഷം ആഗോളഭരണത്തിനു നേതൃത്വം കൊടുത്തവര്‍ മറ്റൊരു യുദ്ധം ഉണ്ടാവുന്നതു തടയുന്നതിലും രാജ്യാന്തര സഹകരണം പരുവപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായി മോദി
ന്യൂഡല്‍ഹി: സ്വന്തം ചെയ്തികളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നവരുടെ ശബ്ദം കേള്‍ക്കാതെ ആര്‍ക്കും നേതാവായിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകയുദ്ധത്തിനു ശേഷം ആഗോളഭരണത്തിനു നേതൃത്വം കൊടുത്തവര്‍ മറ്റൊരു യുദ്ധം ഉണ്ടാവുന്നതു തടയുന്നതിലും രാജ്യാന്തര സഹകരണം പരുവപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായി, ജി 20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കുള്ള വിഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു.
പല വികസ്വര രാജ്യങ്ങളും കടക്കെണിയില്‍പ്പെട്ട് ഉഴറുകയാണ്. സ്വന്തം ജനതയ്ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അവയ്ക്കാവുന്നില്ല. സമ്പന്ന രാഷ്ട്രങ്ങളുടെ ചെയ്തിയുടെ ഫലമായി ഉണ്ടായ ആഗോളതാപനത്തിന്റെ ഫലം അനുഭവിക്കുന്നത് കൂടുതലായും വികസ്വര രാജ്യങ്ങളാണെന്ന് മോദി പറഞ്ഞു.
ആഗോളതലത്തില്‍ സംഘര്‍ഷം ഇല്ലാതാക്കുകയാവണം ജി 20 നേതൃത്വത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ജി 20 അധ്യക്ഷപദം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ സാഹചര്യമൊരുക്കുമെന്ന് മോദി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
