തമിഴ്നാട്ടിൽ മലയാളികളെ കൊന്ന് ക്വാറിയിൽ തള്ളി; രണ്ട് പേർ പിടിയിൽ

കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥൻ, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസ് എന്നിവരാണ് മരിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:04 am IST
Edited by :migrator


 
ചെന്നൈ: തമിഴ്നാട്ടിലെ ധർമ്മപുരിയില്‍ മലയാളികളെ കൊന്നു വിജനമായ സ്ഥലത്തെ ക്വാറിയില്‍ തള്ളിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. സേലം സ്വദേശികളായ പ്രഭാകരന്‍‍, ലക്ഷ്മണന്‍ എന്നിവരാണ് അറസ്റ്റിലായത്. ധര്‍മ്മപുരി പൊലീസാണ് ഇവരെ പിടികൂടിയത്. 

കൊച്ചി വരാപ്പുഴ സ്വദേശി ശിവകുമാര്‍ വിശ്വനാഥൻ, തിരുവനന്തപുരം കുന്നുകുഴി സ്വദേശി നെവില്‍ ഗ്രിഗറി ബ്രൂസ് എന്നിവരാണ് മരിച്ചത്. ഇറിഡിയം ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയിൽ കലാശിച്ചത്. 

കൊല്ലപ്പെട്ട ഇരുവരുമായി സേലത്തെ ഹോട്ടലില്‍ വച്ചു അറസ്റ്റിലായ പ്രതികള്‍ കലഹിച്ചിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്തതാണ് കേസിൽ നിര്‍ണായകമായത്. ഇരുവരും പൊലീസ് പിടിയിലായതറിഞ്ഞു സംഘത്തിലെ നാല് പേര്‍ ഇന്നലെ ചെങ്കോട്ടയിലെ ജില്ലാ കോടതിയില്‍ കീഴടങ്ങിയിരുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now