തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരമേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ചുമതലയേറ്റു

തമിഴ്‌നാട് മുഖ്യമന്ത്രിയായി എംകെ സ്റ്റാലിന്‍ അധികാരമേല്‍ക്കുന്നു / ചിത്രം എഎന്‍ഐ
Last Updated :20 January 2024, 8:43 am IST
Edited by :migrator

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ ചുമതലയേറ്റു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 33 മന്ത്രിമാരും അദ്ദേഹത്തിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യാപ്രതിജ്ഞാ ചടങ്ങില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി. മുഖ്യമന്ത്രിക്ക് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെയും ചുമതല.

ഡിഎംകെ ഇത് ആറാം തവണയാണ് അധികാരത്തിലെത്തുന്നത്. 234 അംഗനിയമസഭയില്‍ ഡിഎംകെ സഖ്യം നേടിയത് 159 സീറ്റുകളാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now