'എന്നെ ഇങ്ങനെ പുകഴ്ത്തണ്ട'- പൊറുതിമുട്ടി ഒടുവിൽ സ്റ്റാലിൻ പറഞ്ഞു'- എല്ലാത്തിനും പരിധിയുണ്ട്!' 

'എന്നെ ഇങ്ങനെ പുകഴ്ത്തണ്ട'- പൊറുതിമുട്ടി ഒടുവിൽ സ്റ്റാലിൻ പറഞ്ഞു'- എല്ലാത്തിനും പരിധിയുണ്ട്!' 

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST
Edited by :migrator

ചെന്നൈ: നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പുകഴ്ത്തൽ കേട്ട് പൊറുതിമുട്ടിയാണ് സ്റ്റാലിൻ പാർട്ടി എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയത്.  

തമിഴ്‌നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോൾ. സഭാ സമ്മേളനം തുടങ്ങിയത് മുതൽ പ്രസംഗിക്കുന്ന എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് പരിപാടി അവസാനിപ്പിക്കാൻ സ്റ്റാലിന് നേരിട്ട് ആവശ്യപ്പെടേണ്ടി വന്നത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എംഎൽഎമാർക്ക് ഗ്രാൻഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് പുകഴ്ത്തൽ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന് അദ്ദേഹം മുന്നറിപ്പ് നൽകി. ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന താക്കീതും അദ്ദേഹം പാർട്ടി എംഎൽഎമാർക്ക് നൽകി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now