ആക്രമിക്കാന്‍ ഒരുങ്ങി സിംഹം, വിരട്ടിയോടിച്ച് നായ; 'അന്തംവിട്ട നില്‍പ്പ്'- വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്

സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ ദൃശ്യം
Last Updated :20 January 2024, 8:50 am IST
Edited by :migrator

കാട്ടിലെ രാജാവ് എന്നാണ് സിംഹത്തെ വിശേഷിക്കുന്നത്. ഇപ്പോള്‍ സിംഹത്തെ വിരട്ടിയോടിക്കുന്ന നായയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. എവിടെയാണ് സംഭവമെന്ന് അറിയില്ല. നായയെ കണ്ട് സിംഹം ആക്രമിക്കാന്‍ ഒരുങ്ങുന്നതാണ് വീഡിയോയുടെ തുടക്കം.

ആദ്യം ഒരു ചുവട് പിന്നോട്ട് വച്ച് പ്രതിരോധത്തിലൂന്നിയ നായ പിന്നീട് സിംഹത്തെ വിരട്ടിയോടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.കുരച്ച് കൊണ്ട് നായ ആക്രമിക്കാന്‍ വരുന്നതിന്റെ ഞെട്ടലില്‍ സിംഹം പിന്നാക്കം പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. നായയുടെ ശൗര്യം കണ്ട് അന്തംവിട്ടുനില്‍ക്കുകയാണ് സിംഹം. ഈസമയത്ത് നായ ഒന്നും സംഭവിക്കാത്ത പോലെ ഓടി മറയുന്നിടത്ത് വച്ചാണ് വീഡിയോ അവസാനിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now