'സ്വതന്ത്ര തമിഴ്‌നാട് എന്ന ആവശ്യം ഉന്നയിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്; മോദിയോട് ഡിഎംകെ നേതാവ്

തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് രാജ വിവാദ പരാമര്‍ശം നടത്തിയത്

എ രാജ/ഫയല്‍
Last Updated :20 January 2024, 9:03 am IST


ചെന്നൈ: തമിഴ്‌നാടിനെ പ്രത്യേക രാജ്യം എന്ന ആവശ്യത്തിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് ഡിഎംകെ നേതാവ് എ രാജ. തമിഴ്‌നാടിന് സ്വയം ഭരണാധികാരം നല്‍കണമെന്ന് അദ്ദേഹം പ്രധാമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. സ്വയംഭരണാവകാശം ലഭിക്കുന്നതുവരെ വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി ജനപ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് രാജ വിവാദ പരാമര്‍ശം നടത്തിയത്. പെരിയാര്‍ സ്വതന്ത്ര തമിഴ്‌നാട് എന്ന ആശയത്തിന് വേണ്ടിയാണ് വാദിച്ചതെന്നും എന്നാല്‍ ഡിഎംകെ ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോയെന്നും അദ്ദേഹം പറഞ്ഞു. 

'ഡിഎംകെ പെരിയാറിനെ അംഗീകരിച്ചെങ്കിലും, രാജ്യത്തിന്റെ അഖണ്ഡതയെയും ജനാധിപത്യത്തെയും പിന്തുണച്ചു, 'ഇന്ത്യ നീണാള്‍ വാഴട്ടെ' എന്ന് പറഞ്ഞു. പാര്‍ട്ടി ആ ലൈനില്‍ ഉറച്ചുനില്‍ക്കുന്നു'- രാജ കൂട്ടിച്ചേര്‍ത്തു. 

'മുഖ്യമന്ത്രി സ്റ്റാലിന്‍ അണ്ണാദുരൈയുടെ പാതയിലാണ് പോകുന്നത്. പെരിയാറിന്റെ പാത തെരഞ്ഞെടുക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുതെന്ന് പ്രധാനമന്ത്രിയോടും അമിത് ഷായോടും വിനയപൂര്‍വം പറയുകയാണ്'-അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now