
'വീണ്ടും ഷോക്ക്'; ആം ആദ്മി എംപിയും എംഎല്‍എയും ബിജെപിയില്‍
ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്.

ചണ്ഡിഗഡ്: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. പാര്‍ട്ടിയുടെ ഒരു എംപിയും എംഎല്‍എയും ബിജെപിയില്‍ ചേര്‍ന്നു. ജലന്ധര്‍ എംപി സുഷില്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അങ്കുരല്‍ എന്നിവരാണ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തുവച്ചായിരുന്നു ഇരുവരുടെയും പാര്‍ട്ടിപ്രവേശനം.
ജലന്ധറില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി സുശീല്‍ കുമാറിന്റെ പേര് ആം ആദ്മി പ്രഖ്യാപിച്ചിരുന്നെങ്കിലും അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. 2023ലെ ഉപതെരഞ്ഞെടുപ്പില്‍ അരലക്ഷത്തിലേറെ വോട്ടിനായിരുന്നു റിങ്കുവിന്റെ വിജയം. ആം ആദ്മി പിന്തുണയ്ക്കാത്തതുകൊണ്ട് ജലന്ധറിലെ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് സുശീല്‍ കുമാര്‍ റിങ്കു ബിജെപിയില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും പ്രവര്‍ത്തന മികവാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
MP Sushil Kumar Rinku & Punjab MLA Sheetal Angural join the BJP at party headquarters in Delhi. https://t.co/e8DYOT2WSX
— BJP (@BJP4India) March 27, 2024
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ റിങ്കു കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ആം ആദ്മിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ ചേര്‍ന്ന റിങ്കു പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജലന്ധറില്‍ മത്സരിക്കും. കഴിഞ്ഞ ദിവസം ലുധിയാനയില്‍നിന്നുള്ള മറ്റൊരു കോണ്‍ഗ്രസ് എംപി റവ്നീത് ബിട്ടുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



