മണ്ണിടിച്ചിലില്‍ കാര്‍ പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി; യാത്രക്കാരെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് 

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ കുടുങ്ങിപ്പോയ കാറിലെ യാത്രക്കാരെ രക്ഷിച്ചു

മണ്ണിടിച്ചിലില്‍ കുടുങ്ങിപ്പോയ കാറിനെ പിടിച്ചുഉയര്‍ത്തുന്നു, എഎന്‍ഐ
Last Updated :20 January 2024, 8:50 am IST
Edited by :migrator

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍ കുടുങ്ങിപ്പോയ കാറിലെ യാത്രക്കാരെ രക്ഷിച്ചു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ക്രെയിനിന്റെ സഹായത്തോടെ കാര്‍ ഉയര്‍ത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്.

ബദരീനാഥ് ദേശീയ പാതയിലാണ് സംഭവം. മണ്ണിടിഞ്ഞ് റോഡില്‍ വീണ് ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഈസമയം ഇതുവഴി കടന്നുവന്ന കാറാണ് കുടുങ്ങിപ്പോയത്. രണ്ട് പാറകളുടെ നടുവില്‍ കുടുങ്ങിപ്പോയ കാറിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് യാത്രക്കാരെ രക്ഷിച്ചത്. 

ഉത്തരാഖണ്ഡില്‍ കനത്തമഴ

കാര്‍ പാറക്കല്ലില്‍ കുടുങ്ങിയ സമയത്ത് അടിയിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കനത്തമഴയാണ് അനുഭവപ്പെടുന്നത്. യാത്രക്കാരെ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിയെ നേരിട്ട് വിളിച്ച് ഉത്തരാഖണ്ഡിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now