
30 കിലോമീറ്റര്‍ ദൂരപരിധി, പുതുതലമുറ ആകാശ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു- വീഡിയോ
പുതുതലമുറ ഭൂതല - വ്യോമ മിസൈല്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: പുതുതലമുറ ഭൂതല - വ്യോമ മിസൈല്‍ ആകാശ് വിജയകരമായി പരീക്ഷിച്ചു. ഒഡീഷ ബാലസോറിലെ പരീക്ഷണ കേന്ദ്രത്തിലാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ പരീക്ഷണം നടത്തിയത്.
30കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് ആകാശ് മിസൈല്‍. കഴിഞ്ഞ രണ്ടുദിവസമായി രണ്ടു തവണയാണ് പരീക്ഷണം നടത്തിയതെന്ന് ഡിആര്‍ഡിഒ അറിയിച്ചു. ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു.
എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജീകരിച്ചാണ് മിസൈല്‍ പരീക്ഷണം നടത്തിയത്. വിവിധോദ്ദേശ്യ റഡാര്‍ സംവിധാനവും കണ്‍ട്രോള്‍ സംവിധാനവും കമ്മ്യൂണിക്കേഷന്‍ സംവിധാനവും പരീക്ഷണത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിആര്‍ഡിഎല്‍ മറ്റു ഡിആര്‍ഡിഒ ലബോറട്ടറികളുമായി സഹകരിച്ചാണ് ആകാശ് പ്രതിരോധ മിസൈല്‍ സംവിധാനം വികസിപ്പിച്ചത്.
New Generation Akash (Akash-NG) missile has been successfully flight tested today at 1145 hrs from Integrated Test Range, Chandipur off the coast of Odisha. The test was carried out against a high-speed unmanned aerial target which was successfully intercepted by the missile. pic.twitter.com/VAOkoYtIyT
â DRDO (@DRDO_India) July 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം



