
ജീന്‍സിനും ഷോര്‍ട്‌സിനും വിലക്ക്, മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഡ്രസ്‌കോഡ്
പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം

ബംഗളൂരു: ഉത്തരകന്നഡ ജില്ലയിലെ പ്രശസ്തമായ മുരുഡേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഡ്രസ്‌കോഡ്. ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് ഫാഷന്‍ വസ്ത്രങ്ങള്‍ വിലക്കുകയും പരമ്പരാഗത വേഷങ്ങളടങ്ങുന്ന ഡ്രസ്‌കോഡ് ഏര്‍പ്പെടുത്തുകയുമായിരുന്നു.
പുരുഷന്മാര്‍ക്ക് ക്ഷേത്രത്തിനുള്ളില്‍ മുണ്ടും പാന്റ്സും ഷര്‍ട്ടും പൈജാമയും ധരിച്ച് എത്താം. സ്ത്രീകള്‍ക്ക് സാരി, ചുരിദാര്‍, ദാവണി എന്നിവ ധരിക്കാം. ജീന്‍സ്, ടി ഷര്‍ട്ട്, ഷോര്‍ട്സ് തുടങ്ങിയ വസ്ത്രങ്ങള്‍ക്കാണ് വിലക്ക്. അറബിക്കടലിന്റെ തീരത്തുള്ള മുരുഡേശ്വരക്ഷേത്രം രാജ്യത്തെ പ്രശസ്തമായ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ്. 37 മീറ്റര്‍ ഉയരമുള്ള ശിവപ്രതിഷ്ഠ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
News Now
ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

Summary
The Mhatobar Shri Murudeshwar Temple Committee has officially imposed a dress code for devotees visiting the revered temple in Murudeshwar town, with the new guidelines taking effect from Monday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

