വിസ്മയം തീർത്ത് ഡ്രോൺ ലേസർ ഷോ; ആവേശമായി ബീറ്റിങ് റിട്രീറ്റ്; റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം (വീഡിയോ)

ഫോട്ടോ: എഎൻഐ
Last Updated :20 January 2024, 8:57 am IST

News Now

ന്യൂഡൽഹി: ആകാശത്ത് വിസ്മയം വിരിയിച്ച് ഡ്രോൺ ലേസർ ഷോ. റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ബീറ്റിങ് റിട്രീറ്റിന്റെ ഭാ​ഗമായാണ് ഡ്രോൺ ലേസർ ഷോ അരങ്ങേറിയത്. ഡൽഹി വിജയ്ചൗക്കിലാണ് ബീറ്റിങ് റിട്രീറ്റ് നടന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് എൻവി രമണ എന്നിവർ ബീറ്റിങ് റിട്രീറ്റിന് സാക്ഷിയായി.

ഇത് ആദ്യമായാണ് ഡ്രോൺ ലേസർ ഷോ ബീറ്റിങ് റിട്രീറ്റിൽ അവതരിപ്പിച്ചത്. ആയിരം ഡ്രോണുകൾ ഉപോയോഗിച്ച് പത്ത് മിനിറ്റ് നേരമായിരുന്നു പ്രകടനം. 

വിവിധ സേന വിഭാഗങ്ങളും കേന്ദ്ര സായുധ പൊലീസ് സേനയും അവതരിപ്പിക്കുന്ന 26 പ്രകടനങ്ങളാണ് പരിപാടിയിലുണ്ടായത്. പൂർണമായും ഇന്ത്യൻ ഈണങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാനങ്ങളായിരുന്നു ഇത്തവണ. ആസാദി കാ അമൃത് മഹോത്സവത്തിൻറെ ഭാഗമായി പ്രൊജക്ഷൻ മാപ്പിങും ഒരുക്കിയിരുന്നു. വിവിധ സേനാ വിഭാഗങ്ങളുടെ ബാൻഡ് വായനയ്ക്ക് ശേഷമായിരുന്നു ലേസർ ഷോ.