
സംശയംമൂത്ത് ഭാര്യയുടെ കൈയുംകാലും വെട്ടിമാറ്റി; 32കാരന് അറസ്റ്റില്‍
മധ്യപ്രദേശില്‍ വിവാഹേതര ബന്ധം സംശയിച്ച് 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവാഹേതര ബന്ധം സംശയിച്ച് 32കാരന് ഭാര്യയുടെ കൈയും കാലും വെട്ടിമാറ്റി. യുവതിയുടെ വലതുകൈയും വലതുപാദവുമാണ് വെട്ടിമാറ്റിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭോപ്പാലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പ്രീതം സിങ് സിസോദിയയാണ് ഭാര്യയെ ആക്രമിച്ചത്. പ്രായപൂര്‍ത്തിയാവാത്ത മകനൊപ്പമാണ് പ്രീതം താമസിക്കുന്നത്. ഭാര്യ സംഗീത ഇന്‍ഡോറിലെ ഫാക്ടറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു. അവധി ദിവസങ്ങളില്‍ മാത്രമാണ് സംഗീത വീട്ടില്‍ വരാറ്.
ചൊവ്വാഴ്ച സംഗീത വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം. രാത്രിയില്‍ മദ്യപിച്ച് വീട്ടില്‍ എത്തിയ പ്രീതം യുവതിയെ ആക്രമിക്കുകയായിരുന്നു. കോടാലി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു.
സംഗീതയുടെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് സംഗീതയെ നാട്ടുകാര്‍ കണ്ടത്. തല വെട്ടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി നില്‍ക്കുകയായിരുന്നു പ്രീതം എന്ന് നാട്ടുകാര്‍ പറയുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടന്‍ തന്നെ പ്രീതത്തെ അറസ്റ്റ് ചെയ്തു. യുവതിയുടെ അറ്റുപോയ കൈയും പാദവും തുന്നിച്ചേര്‍ക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'

വയോധികർക്ക് സാന്ത്വനമായി ജനമൈത്രി പൊലീസിന്റെ 'പ്രശാന്തി': മുഴപ്പിലങ്ങാട് ബീച്ചിലേക്ക് സ്നേഹയാത്രയൊരുക്കി
Related News

തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
