
മദ്യലഹരിയില്‍ പെരുമ്പാമ്പിനെ എടുത്തു കഴുത്തില്‍ ചുറ്റി; ഒടുവില്‍- വീഡിയോ
മദ്യലഹരിയില്‍ എന്തും ചെയ്യാന്‍ അനാവശ്യമായി ധൈര്യം കാണിക്കുന്ന ചിലരെയെങ്കിലും എവിടെയും കാണാം
റാഞ്ചി: മദ്യലഹരിയില്‍ എന്തും ചെയ്യാന്‍ അനാവശ്യമായി ധൈര്യം കാണിക്കുന്ന ചിലരെയെങ്കിലും എവിടെയും കാണാം. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ ഝാര്‍ഖണ്ഡിലെ ഗ്രാമത്തില്‍ നിന്ന് പുറത്തുവരുന്നത്. ഗര്‍ഹ്വാ ഗ്രാമത്തിലാണ് സംഭവം നടന്നത്.
മദ്യലഹരിയില്‍ നദിയില്‍ മീന്‍ പിടിക്കാനെത്തിയപ്പോള്‍ കിട്ടിയ പെരുമ്പാമ്പ് ആണ് മധ്യവയസ്കന് വിനയായത്. മദ്യലഹരിയുടെ ധൈര്യത്തില്‍ ഉടന്‍ തന്നെ ഇയാള്‍ പെരുമ്പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റുകയായിരുന്നു. ഇതോടെ പെരുമ്പാമ്പ് ഇയാളെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. പരിഹാര പഞ്ചായത്തിലെ കിടാസോടി ഖുര്‍ഡ് ഗ്രാമവാസിയായ ബിര്‍ജാലാല്‍ റാം ഭുയിയാന്‍ ആണ് പാമ്പിനെ എടുത്ത് കഴുത്തില്‍ ചുറ്റിയത്. മിഹിര്‍ ഷാ ട്വിറ്ററിലൂടെ പങ്കുവെച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്.
Drunk man went for fishing , caught a Python, wrapped it around his body - Python started chocking him... Don't miss that boy at 0.40sec, WTF was he Planning pic.twitter.com/QRwH6Q6Q7I
â Mihir Jha (@MihirkJha) November 10, 2022
പാമ്പ് കഴുത്തില്‍ വരിഞ്ഞുമുറുക്കിയതോടെ ശ്വാസം കിട്ടാതെ വിഷമിച്ച ബിര്ജാലാലിനെ മകനും സുഹൃത്തുക്കളും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളുടെ മകനെത്തി ചുറ്റിവരിഞ്ഞ പാമ്പിനെ കഴുത്തില്‍ നിന്ന് നീക്കം ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
