മദ്യപിച്ചെത്തിയ ടിടിഇ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചു

യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാര്‍ മദ്യപിച്ചെത്തിയ ടിക്കറ്റ് പരിശോധകനെ പിടികൂടുകയായിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:18 am IST

ലഖ്‌നൗ: മദ്യപിച്ചെത്തിയ ടിക്കറ്റ് പരിശോധകന്‍ യാത്രക്കാരിയുടെ തലയില്‍ മൂത്രമൊഴിച്ചു. അകല്‍ തഖ്ത് എക്‌സ്പ്രസിലാണ് സംഭവം. അമൃത്സര്‍ സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ദുരനുഭവം. 

ഞായറാഴ്ച അര്‍ധരാത്രി അകല്‍ തഖ്ത് എക്‌സ്പ്രസിലെ എസി കോച്ചില്‍ അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്നു ദമ്പതികള്‍. യുവതിയുടെ ബഹളം കേട്ട് ഓടിക്കൂടിയ യാത്രക്കാര്‍ മദ്യപിച്ചെത്തിയ ടിക്കറ്റ് പരിശോധകനെ പിടികൂടുകയായിരുന്നു.

ടിക്കറ്റ് പരിശോധകനായ മുന്ന കുമാര്‍  ബിഹാര്‍ സ്വദേശിയാണ്. തിങ്കളാഴ്ച രാവിലെ ട്രെയിന്‍ ലഖ്‌നൗവിലെ ചാര്‍ബാഗ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ടിടിഇയെ റെയില്‍വേ പൊലീസിന് കൈമാറി. ഇയാളെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now