
ബസ് നിര്‍ത്തിയില്ല; മദ്യപിച്ച് പൂസായ യുവതി കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു
സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് തെലങ്കാനയിലെ വിദ്യാനഗറിലായിരുന്നു സംഭവം.

ഹൈദരബാദ്: മദ്യപിച്ച് പൂസായ യുവതി ബസ് കണ്ടക്ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു. വാഹനത്തിന്റെ പിന്‍ഭാഗത്തെ ചില്ല് അടിച്ചുതകര്‍ത്ത ശേഷമാണ് കണ്ടക്ടറുടെ ദേഹത്തേക്ക് യുവതി പാമ്പിനെ വലിച്ചെറിഞ്ഞത്. സംഭവത്തില്‍ യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് തെലങ്കാനയിലെ വിദ്യാനഗറിലായിരുന്നു സംഭവം.
വ്യാഴാഴ്ച വൈകീട്ടാണ് യുവതി തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസിന് നേരെ മദ്യക്കുപ്പി എറിഞ്ഞത്. ഇത് ചോദ്യം ചെയ്തതോടെ യുവതി കൈയിലെ ബാഗിലുണ്ടായിരുന്ന പാമ്പിനെ എടുത്ത് കണ്ടക്ടര്‍ക്ക് നേരെ എറിയുകായിരുന്നു. കണ്ടക്ടര്‍ ഒഴിഞ്ഞുമാറിയതിനാല്‍ രക്ഷപ്പെട്ടു. കൈകാണിച്ചിട്ടും ബസ് നിര്‍ത്താതാണ് യുവതിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്കിയ കണ്ടക്ടര്‍ ബസ് നിര്‍ത്താത്തതാണ് പ്രകോപനത്തിന് കാരണമെന്നതില്‍ വസ്തുയില്ലെന്നും പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കണ്ടക്ടറുടെ പരാതിയില്‍ യുവതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. സ്ത്രീ മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് പാമ്പിനെ പിടിക്കുന്നയാളാണെന്നും നാഗ് പഞ്ചമി യോടനുബന്ധിച്ച് അവര്‍ പാമ്പിനെ ബാഗില്‍ കൊണ്ടുപോകുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


'ജാമ്യം എളുപ്പമാകില്ല'; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, 'കേരള റോഡ് സുരക്ഷാ മിഷന്' ഉടന്‍

'ഫസ്റ്റ് ഹാഫില്‍ ഫുള്‍ സ്പീഡ്, സെക്കന്റ് ഹാഫില്‍ ഫൈനും കേസും'; അശ്വന്ത് കോക്കിനെ ട്രോളി കേരളാ പൊലീസ്

