
സ്വത്ത് കണ്ട് കെട്ടാതിരിക്കാന്‍ 15 ലക്ഷം കൈക്കൂലി; ഇഡി ഉദ്യോഗസ്ഥന് അറസ്റ്റില്‍; വീഡിയോ
ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്.

ജയ്പൂര്‍: രാജസ്ഥാനില്‍ കൈക്കൂലി വാങ്ങിയ രണ്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്. പതിനഞ്ച്് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നിതിനിടെയാണ് രാജസ്ഥാന് ആഴിമതി വിരുദ്ധ ബ്യൂറോ (എസിബി)യാണ് പിടികൂടിയത്. ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാനാണ് പണം വാങ്ങിയത്.
ഇംഫാലിലെ ഇഡി ഉദ്യോഗസ്ഥരായ നവല്‍ കിഷോര്‍ മീണയും, സഹായി ബാബുലാല്‍ മീണയുമാണ് അറസ്റ്റിലായത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന് എസിബിയെ അറിയിക്കുകയായിരുന്നു. ചിട്ടിഫണ്ട് കേസുമായി ബന്ധപ്പെട്ട് ഇംഫാലിലെ സ്വത്ത് കണ്ടുകെട്ടാതിരിക്കാനും അറസ്റ്റ് ഒഴിവാക്കുന്നതിനുമായാണ് ഇഡി ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടത്.
Narendra Modi's Ally ED officers have been caught by ACB taking bribe of 15 lakh Rs in Rajasthan.
â Anshuman Sail Nehru (@AnshumanSail) November 2, 2023
Narendra Modi wants to control Congress and common people through these corrupt officers. pic.twitter.com/90gMKX3ljI
കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജയ്പൂരിലെ എസിബി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഡോ.രവിയുടെ നേതൃത്വത്തിലുള്ള സംഘം നവല്‍ കിഷോര്‍ മീണയെയും ബാബുലാല്‍ മീണയെയും അറസ്റ്റ് ചെയ്തത്. രണ്ട് പേരും ജയ്പൂരിലെ ബാസി സ്വദേശികളാണ്. രണ്ടുപേരെയും ചോദ്യം ചെയ്തുവരികയാണെന്നും ഇരുവര്‍ക്കുമെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ് എടുക്കുമെന്നും എസിബി ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
