ശശി തരൂർ ഉൾപ്പെടെ എട്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം; കേസെടുത്ത് യുപി പൊലീസ്

ശശി തരൂർ/ ഫയൽ
Last Updated :20 January 2024, 8:40 am IST

News Now

ലഖ്നൗ: എംപിയും കോൺ​ഗ്രസ് നേതാവുമായ ശശി തരൂർ, മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി എന്നിവരടക്കം എട്ട് പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. ഉത്തർപ്രദേശ് പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. 

മൃണാൾ പാണ്ഡെ, വിനോദ് കെ ജോസ് എന്നീ മാധ്യമ പ്രവർത്തകർക്കെതിരെയും കേസുണ്ട്. മധ്യ ഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തെന്നാണ് ഇവർക്കെതിരായ കുറ്റം. 

ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. 153 (എ), 153 ( ബി ) വകുപ്പുകളും, 124 (എ), 120 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates