രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാല്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

കോട്ടയിലെ കാര്‍ അപകടത്തില്‍ മരിച്ചവര്‍
Last Updated :20 January 2024, 8:58 am IST

News Now

കോട്ട: കാര്‍ പുഴയിലേക്ക് വീണ് എട്ടുപേര്‍ മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ചമ്പാല്‍ പുഴയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

വിവാഹചടങ്ങില്‍ സംബന്ധിക്കാന്‍ പോകുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ക്രെയിന്‍ ഉപയോഗിച്ചാണ് പുഴയില്‍ നിന്ന് കാര്‍ പുറത്തെടുത്ത്.

അപകടം നടന്ന ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates