ജാജ്പൂർ ജില്ലയിലാണ് സംഭവം. അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്നും യുവാവ് നാട്ടുകാരെ ഞെട്ടിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now


ജാജ്പൂർ: ഒഡീഷയിൽ എട്ട് വയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തി യുവാവ്. ജാജ്പൂർ ജില്ലയിലാണ് സംഭവം. അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്നും യുവാവ് നാട്ടുകാരെ ഞെട്ടിച്ചു.  

വെള്ളിയാഴ്ച നടന്ന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എട്ട് വയസുകാരിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. രാവിലെ കൃഷിയിടത്തിൽ കളിക്കുകയായിരുന്നു പെൺകുട്ടി. പ്രകോപനമൊന്നും കൂടാതെ  യുവാവ്(30) ആക്രമിക്കുകയായിരുന്നു. 

വെട്ടിയെടുത്ത തലയും കയ്യിൽ വെച്ച് സമീപത്തുള്ള കിണറിൽ നിന്നും വെള്ളമെടുത്ത് രക്തം കഴുകിക്കളഞ്ഞു.  യുവാവിൻറെ ഭാര്യ ഇതുകണ്ട ചോദ്യം ചെയ്തെങ്കിലും കോടാലി കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ .ഇയാളുടെ അടുത്തേക്ക് വരാനായില്ല. പൊലീസ് എത്തി ഉടൻ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു.