
24 മണിക്കൂറിനിടെ വീണ്ടും പൊലീസ് മേധാവിയെ മാറ്റി; സഞ്ജയ് മുഖര്‍ജി ബംഗാളിലെ പുതിയ ഡിജിപി
വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖര്‍ജിയെ ഡിജിപിയായി നിയമിച്ചു

കൊല്‍ക്കത്ത: 24 മണിക്കൂറിനിടെ പശ്ചിമ ബംഗാളില്‍ രണ്ടാമതും പൊലീസ് മേധാവിയെ മാറ്റി. ഡിജിപിയായിരുന്ന രാജീവ് കുമാറിനെ മാറ്റാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബംഗാള്‍ സര്‍ക്കാരിന് ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായിരുന്ന വിവേക് സഹായിയെ പുതിയ പൊലീസ് മേധാവിയായി നിയമിച്ചത്.
എന്നാല്‍ വിവേക് സഹായിയെ മാറ്റി സഞ്ജയ് മുഖര്‍ജിയെ പുതിയ പൊലീസ് മേധാവിയായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. നിയമനത്തിന് ഉടന്‍ പ്രാബല്യമുണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 1989 ബാച്ച് ഐപിഎസ് ഓഫീസറായ സഞ്ജയ് മുഖര്‍ജി നിലവില്‍ ക്രൈംബ്രാഞ്ച് മേധാവിയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്തയാളായി അറിയപ്പെടുന്ന ഡിജിപി രാജീവ് കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റാനും, തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത പദവിയില്‍ നിയമിക്കാനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ആറു സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാനും ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ഗസ്റ്റ്ഹൗസ് ശരണം....' ഔദ്യോഗിക വസതി ലഭിക്കാതെ മന്ത്രി ഒ ജെ ജനീഷ്; താമസവും സന്ദര്‍ശകരെ കാണുന്നതും ഗസ്റ്റ്ഹൗസില്‍

വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

Related News


'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബാലറ്റിലേക്ക് തിരികെ പോകണം; പ്രതിഷേധം ശക്തമാക്കി ഇന്ത്യാ മുന്നണി; ഒക്ടോബര്‍ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച്

