നടുറോഡില്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി; പാപ്പാന്റെ പിന്നാലെ കുതിച്ച് ഇടഞ്ഞആന, അത്ഭുത രക്ഷപ്പെടല്‍- വീഡിയോ

കര്‍ണാടകയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു

അക്രമാസക്തമായ ആനയെ കണ്ട് ഓടിമറയുന്ന പാപ്പാന്റെ ദൃശ്യം
Last Updated :20 January 2024, 9:06 am IST

ബംഗലൂരു: കര്‍ണാടകയില്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് പാപ്പാനും സ്ത്രീയും അത്ഭുതകരമായി രക്ഷപ്പെട്ടു. പരിശീലന കേന്ദ്രത്തിലെ ആനയാണ് ഇടഞ്ഞത്. 

വെള്ളിയാഴ്ച ശിവമോഗ സാക്രേബെയിലില്‍ റോഡിലാണ് സംഭവം. മണികണ്ഠ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനായ ഖലീലിനെ സ്‌കൂട്ടറില്‍ കണ്ടപ്പോഴാണ് ആന ആക്രമണത്തിന് മുതിര്‍ന്നത്.

ആനയെ കണ്ടതോടെ, ഓടിച്ചിരുന്ന സ്‌കൂട്ടര്‍ നടുറോഡില്‍ ഉപേക്ഷിച്ച് ഖലീല്‍ ഓടിമറഞ്ഞു. ഖലീലിനെ കണ്ടതോടെ, ആന അക്രമാസക്തമായ നിലയിലേക്ക് മാറുകയായിരുന്നു. ഖലീലിനെ ലക്ഷ്യമാക്കി ആന കുതിച്ചുപായുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

ഈസമയത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് സ്ത്രീ പുറത്തേയ്ക്ക് വന്നത്. ആനയുടെ ആക്രമണത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അക്രമാസക്തമായ നിലയില്‍ ആനയെ കണ്ടതോടെ, സ്ത്രീ കാറില്‍ കയറി ഡോര്‍ അടച്ചു. സ്ത്രീയെയും കാറിനെയും ശ്രദ്ധിക്കാതെ, പാപ്പാന്‍ പോയ വഴി മാത്രം ആന നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

അതിനിടെ, മറ്റൊരു വഴിയിലൂടെ പാപ്പാന്‍ റോഡിലേക്ക് തന്നെ വരുന്നത് കാണാം. പാപ്പാനെ കണ്ടതോടെ, ആന വീണ്ടും റോഡിലേക്ക് കയറുകയും പാപ്പാന്റെ പിന്നാലെ ഓടുകയും ചെയ്തു. തുടക്കം മുതല്‍ ആനയെ നിയന്ത്രിക്കാന്‍ കഴിയാതെ ആനപ്പുറത്ത് മറ്റൊരാള്‍ ഇരിക്കുന്നതും കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now