
പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കുട്ടിയാന, ഒടുവില്‍- വീഡിയോ
ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്
കാട്ടാനകള്‍ സാധാരണയായി കൂട്ടമായാണ് നടക്കാറ്. കൂട്ടത്തില്‍ ഒന്നിന് ആപത്ത് സംഭവിച്ചാല്‍ കൂട്ടമായി എത്തി രക്ഷിക്കുന്നതാണ് കാട്ടാനകളുടെ രീതി. ഇപ്പോള്‍ കുത്തിയൊലിച്ച് ഒഴുകുന്ന പുഴയില്‍ വീണുപോയ കുട്ടിയാനയെ രക്ഷിക്കുന്ന കാട്ടാനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഡോ സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. പുഴ മുറിച്ചു കടക്കാന്‍ ശ്രമിക്കുകയാണ് കാട്ടാനക്കൂട്ടം. ഈസമയത്താണ് കൂട്ടത്തില്‍ ഉണ്ടായിരുന്ന കുട്ടിയാന ഒഴുക്കില്‍പ്പെട്ടു പോകുന്നത്.
Mom's love .. pic.twitter.com/ShqG415F1q
â Dr.Samrat Gowda IFS (@IfsSamrat) April 30, 2022
ഉടന്‍ തന്നെ കാട്ടാനക്കൂട്ടം രക്ഷയ്ക്ക് എത്തുകയായിരുന്നു. കുട്ടിയാന ഒലിച്ച് പോകാതിരിക്കാന്‍ കാട്ടാനക്കൂട്ടം നടത്തുന്ന രക്ഷാദൗത്യമാണ് വീഡിയോയുടെ ഉള്ളടക്കം. കുട്ടിയാനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



