ആനക്കൂട്ടത്തെ വടി കൊണ്ട് വിരട്ടി; പാഞ്ഞടുത്തപ്പോള്‍ 'കണ്ടം വഴി' ഓടി- വൈറല്‍ വീഡിയോ 

ആനക്കൂട്ടത്തെ ഓടിക്കാന്‍ ഒരു ആണ്‍കുട്ടി ചെയ്യുന്നതാണ് സോഷ്യല്‍മീഡിയയുടെ രോഷത്തിന് കാരണമായിരിക്കുന്നത്

കുട്ടിയുടെ നേര്‍ക്ക് പാഞ്ഞടുക്കുന്ന കാട്ടാനയുടെ ദൃശ്യം
Last Updated :20 January 2024, 9:09 am IST
Edited by :migrator

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചുവരികയാണ്. വനത്തിലേക്കുള്ള മനുഷ്യന്റെ അധിനിവേശമാണ് പലപ്പോഴും മനുഷ്യവാസ കേന്ദ്രങ്ങൾ വന്യമൃഗങ്ങള്‍ ഇറങ്ങുന്നതിന് കാരണമായി തീരുന്നത്. മനുഷ്യവാസ കേന്ദ്രങ്ങളില്‍ ആന, പുലി തുടങ്ങിയ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവായതോടെ, കാടിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ഭീതിയിലാണ് കഴിയുന്നത്. അതുകൊണ്ട് തന്നെ വന്യമൃഗങ്ങളെ കാണുമ്പോള്‍ പ്രദേശവാസികള്‍ ആക്രമിക്കാന്‍ മുതിരുന്നതും വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്.

ആനക്കൂട്ടത്തെ ഓടിക്കാന്‍ ഒരു ആണ്‍കുട്ടി ചെയ്യുന്നതാണ് സോഷ്യല്‍മീഡിയയുടെ രോഷത്തിന് കാരണമായിരിക്കുന്നത്. വടി കൊണ്ട് തല്ലി കാട്ടാനയെ ഓടിക്കാന്‍ കുട്ടി ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സുരേന്ദര്‍ മെഹ്‌റ ആണ് വീഡിയോ പങ്കുവെച്ചത്.

വടി കൊണ്ട് കുട്ടി തല്ലുന്നതാണ് വീഡിയോയുടെ തുടക്കം. ഇതില്‍ പ്രകോപിതനായ കാട്ടാന കുട്ടിയെ ഓടിച്ചിട്ട് ആക്രമിക്കാന്‍ മുതിരുന്നതാണ് വീഡിയോയുടെ അവസാനം. ഇത്തരം രീതി മണ്ടത്തരമാണെന്ന ആമുഖത്തോടെയാണ് സുരേന്ദര്‍ മെഹ്‌റ വീഡിയോ പങ്കുവെച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now