
കുലുക്കമില്ലാതെ നടന്നടുത്ത് 'ഗജരാജന്‍'; ഗര്‍ജനത്തോടെ വരവേറ്റ് കടുവ, പിന്നെ സംഭവിച്ചത് (വീഡിയോ)
നടി ദിയ മിര്‍സയാണ് രസകരമായ ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്
വേട്ടയാടുന്നതില്‍ നമ്പര്‍ വണ്‍ മൃഗമായാണ് കടുവയെ വിശേഷിപ്പിക്കുന്നത്. കടുവയെ കണ്ടാല്‍ തന്നെ മൃഗങ്ങള്‍ ഓടിമറയുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പലപ്പോഴും ആനയെ കണ്ടാല്‍ കടുവ വഴിമാറിപ്പോകുന്നതാണ് പതിവ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.
കാനനപാതയില്‍ വിശ്രമിക്കുകയായിരുന്നു കടുവ. അപ്പോഴാണ് ഒറ്റയാനയുടെ വരവ്. കടുവ കിടക്കുന്നത് ഗജരാജന്‍ കണ്ടെങ്കിലും ആനയുടെ വരവ് തൊട്ടടുത്തെത്തിയപ്പോള്‍ മാത്രമാണ് കടുവ മനസ്സിലാക്കിയത്. നടന്നടുക്കുന്ന കാട്ടാനയെ കണ്ട് ഗര്‍ജനത്തോടെ എഴുന്നേറ്റ കടുവ പെട്ടെന്ന് തന്നെ അവിടെ നിന്നു കാട്ടിലേക്ക് ഓടിമറയുന്നത് കാണാം.
കണ്ടുനിന്നവര്‍ ഒരേറ്റുമുട്ടലാണ് പ്രതീക്ഷിച്ചതെങ്കിലും കടുവ സംഭവ സ്ഥലത്തു നിന്നു ഓടിമറയുകയാണ് ചെയ്തത്. ഏഷ്യയിലെ ഏതോ വന്യജീവി സങ്കേതത്തില്‍ നിന്നു പകര്‍ത്തിയ ദൃശ്യമാണിത്. നടി ദിയ മിര്‍സയാണ് രസകരമായ ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
Watch what happens at the end! @SanctuaryAsia is looking for the person who captured this video. Kindly share in comments @BittuSahgal @vivek4wild @wti_org_india pic.twitter.com/H2FbIE2xYv
â Dia Mirza (@deespeak) May 28, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



