അപൂര്‍വ കാഴ്ച; പന്ന ടൈഗര്‍ റിസര്‍വില്‍ 57 കാരി ആന ജന്മം നല്‍കിയത് ഇരട്ടക്കുട്ടികള്‍ക്ക്
അപൂര്‍വമായാണ് ആനകളില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത്.

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്പത്തേഴുകാരി അനാര്‍ക്കലി എന്ന ആന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. പന്ന ടൈഗര്‍ റിസര്‍വിലാണ് ആന രണ്ട് പിടിയാനക്കുട്ടികളെ പ്രസവിച്ചത്. മൃഗഡോക്ടര്‍മാരുടെയും വന്യജീവി വിദഗ്ധരുടെയും പരിചരണത്തില്‍ ഏകദേശം മൂന്ന് മണിക്കൂര്‍ വ്യത്യാസത്തിലാണ് രണ്ട് കുട്ടിയാനകളും ജനിച്ചത്. അമ്മയാനയും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
WHAT TO READ NEXT

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
അപൂര്‍വമായാണ് ആനകളില്‍ ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. കടുവകളുടെ സംരക്ഷണ കേന്ദ്രമായാണ് അറിയപ്പെടുന്നതെങ്കിലും ആനകളും പന്ന ടൈഗര്‍ റിസര്‍വിലുണ്ട്. അനാര്‍ക്കലി രണ്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതോടെ റിസര്‍വിലെ ആകെ ആനകളുടെ എണ്ണം 21 ആയി. റിസര്‍വിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇരട്ട കുട്ടിയാനകള്‍ ജനിക്കുന്നത്.
കഞ്ഞി, കരിമ്പ്, ശര്‍ക്കര, ശുദ്ധമായ നെയ്യ്, ലഡ്ഡു എന്നിവയുള്‍പ്പെടെ ഉയര്‍ന്ന പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നുണ്ട്. കുട്ടിയാനകളുടെ പരിചരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 1986ലാണ് അനാര്‍ക്കലിയെ പന്ന ടൈഗര്‍ റിസര്‍വിലേക്ക് എത്തിക്കുന്നത്. ഇതുവരെ ആറ് കുഞ്ഞുങ്ങള്‍ക്ക് അനാര്‍ക്കലി ജന്മം നല്‍കിയിട്ടുണ്ട്. ആദ്യമായാണ് ഇരട്ടക്കുട്ടികളെ പ്രസവിക്കുന്നത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Elephant Gives Birth To Twin Calves In Panna Tiger Reserve
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

കല്ലാടി ദുരന്തത്തിന് രണ്ട് മാസം; വിദഗ്ധ സമിതി റിപ്പോർട്ടിനായി കാത്ത് വയനാട് തുരങ്കപാത പദ്ധതി

ടൈഗര്‍ നോസ് ഗ്രില്‍, ഡ്യുവല്‍ സ്ക്രീന്‍ സെറ്റപ്പ്; കിയയുടെ ആദ്യ ഹൈബ്രിഡ് എസ് യുവി വിപണിയില്‍, അറിയാം സൊറെന്റോയുടെ ഫീച്ചറുകള്‍

