
ആനയും കടുവയും നേര്‍ക്കുനേര്‍; പിന്നെ സംഭവിച്ചത്- വീഡിയോ
സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്.
ആനയെ കടുവയും സിംഹവും പുലിയും ആക്രമിക്കുന്നത് അപൂര്‍വ്വമാണ്. ആനയില്‍ നിന്ന് ഇത്തരം മൃഗങ്ങള്‍ അകലം പാലിക്കുന്നതാണ് പൊതുവേ കണ്ടുവരാറ്. ഇപ്പോള്‍ ഒരു ആനയെ കടുവ ആക്രമിക്കാന്‍ മുതിരുന്നതും ആന വിരട്ടിയോടിക്കുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.
സുരേന്ദര്‍ മെഹ്‌റ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. തുടക്കത്തില്‍ കടുവയെ കണ്ട് ആന ഭയപ്പെടുന്നതായി കാണാം. കടുവ പിന്നാലെ വന്ന് ആക്രമിക്കാന്‍ മുതിരുന്നതായി മനസിലാക്കി ആന ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
എന്നാല്‍ പെട്ടെന്നാണ് വീഡിയോയിലെ ട്വിസ്റ്റ്. മുന്നോട്ട് ഓടുന്ന ആന പെട്ടെന്ന് തന്നെ തിരിഞ്ഞ് കടുവയെ വിരട്ടിയോടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ആന പിന്നാലെ വരുന്നത് കണ്ട് കടുവ ഓടി രക്ഷപ്പെടുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
Two giants of jungle
â Surender Mehra IFS (@surenmehra) December 1, 2022
Wild animals always maintain inter & intra species space in jungle.#ElephantAndTiger#JungleSecrets #KnowWildlife #wilderness #nature #GentleGiant #Tiger Video: WA@susantananda3 pic.twitter.com/k8y01GPhln
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



