മുസ്ലീം യുവാവിനെ വിവാഹം ചെയ്തു; 19കാരിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; അച്ഛന്‍ അറസ്റ്റില്‍

ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് പിന്നാലെ മകളെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍  ശ്രമം

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST
Edited by :migrator

ചെന്നൈ:  ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിച്ചതിന് പിന്നാലെ മകളെ കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍  ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് സംഭവം.

മദ്യപിച്ചെത്തിയ പിതാവ് മകള്‍ തന്നെ അനുസരിക്കാത്തതില്‍ പ്രകോപിതനായിരുന്നു. തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതെന്ന് അവിനാശി പൊലീസ് ഇന്‍സ്‌പെക്ടര്‍ കാര്‍ത്തിക് തങ്കം പറഞ്ഞു.

പൂരജ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പതിനഞ്ച് വര്‍ഷം മുന്‍പ്് തൂത്തുക്കുടിയില്‍ നിന്ന് പെയിന്റിങ് ജോലിക്കായി തിരുപ്പൂരിലെ അവിനാശിയില്‍ എത്തിയതാണ്. ഇയാളുടെ പത്തൊന്‍പതുകാരിയായ മകള്‍ പ്രിയങ്ക 25കാരനായ മുഹമ്മദ് യാസിനുമായി പ്രണയത്തിലായിരുന്നു. അയാള്‍ ഒരുവസ്ത്രനിര്‍മ്മാണശാലയിലെ ജീവനക്കാരനാണ്.

ഇരുവരും തമ്മിലുളള പ്രണയത്തെ പിതാവ് എതിര്‍ത്തിരുന്നു. ഈ ബന്ധത്തിനെതിരെ പൂരജ മകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. പ്രിയങ്കയെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ജൂലായ് പതിനാറിന് കമിതാക്കള്‍ ഒളിച്ചോടി വിവാഹിതരായി

ശനിയാഴ്ച  പൂരജ യുവതിയുടെ വീട്ടിലെത്തി. അവിടെ ആ സമയത്ത് മറ്റാരും ഉണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന പിതാവ് പേപ്പര്‍ കട്ടര്‍ ഉപയോഗിച്ച് കഴുത്ത് മുറിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിന് ശേഷം അയാള്‍ ഓടിപ്പോകുകയും ചെയ്തു. 

അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതുകൊണ്ടാണ് യുവതിയുടെ ജീവന്‍ രക്ഷിക്കാനായത്. ഇതിന് പിന്നാലെ പൂരജയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now