News Now
ഹെയർ ഡൈ പുരട്ടുന്നതിന് മുമ്പ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും
കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

ന്യൂഡല്ഹി: ലോക്സഭയിലെ പുകയാക്രമണ സംഭവത്തില് രണ്ടുപേര് കൂടി കസ്റ്റഡിയില്. ബംഗളൂരു സ്വദേശി സായ് കൃഷ്ണ, ഉത്തര്പ്രദേശ് സ്വദേശി അതുല് എന്നിവരാണ് പിടിയിലായത്. സോഫ്റ്റ്വെയര് എന്ജിനിയറായ സായ് കൃഷ്ണ ബംഗളൂരുവിലെ റിട്ടയേര്ഡ് ഡിഎസ്പിയുടെ മകനാണ്. സംഭവുമായി ബന്ധപ്പെട്ട് ഇരുവരെയും ഡല്ഹി പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഡിസംബര് പതിമൂന്നിന് പാര്ലമെന്റില് പുകയാക്രമണത്തിന് നേതൃത്വം നല്കിയ മനോരഞ്ജന്റെ ഡയറിയില് നിന്നാണ് സായ്കൃഷ്ണയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത് എന്നാണ് റിപ്പോര്ട്ടുകള്. ഇരുവരും ബംഗളൂരുവിലെ എന്ജിനിയറിങ് കോളജിലെ സഹപാഠികളാണ്.
സായ് കൃഷ്ണയെ കര്ണാടകയിലെ വീട്ടില് നിന്ന് ഇന്നലെ രാത്രിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്ന്ന് ചോദ്യം ചെയ്യുന്നതിനായി ഡല്ഹിയില് എത്തിച്ചു. അതേസമയം, തന്റെ സഹോദരന് സംഭവത്തില് തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സായ്കൃഷ്ണയുടെ സഹോദരി പറഞ്ഞു. ഡല്ഹി പൊലീസ് വീട്ടിലെത്തിയിരുന്നു. അവര് അവനെ ചോദ്യം ചെയ്തു. അവന് അന്വേഷണത്തോട് പൂര്ണമായി സഹകരിച്ചെന്നും സഹോദരി പറഞ്ഞു.
സംഭവത്തില് 6 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

കാറളത്ത് വയോധികയെ കൊലപ്പെടുത്തിയത് സാരി കഴുത്തിൽ മുറുക്കി, 16 പവന് നഷ്ടമായി; അന്വേഷണത്തിന് എസ്ഐടി

കൗണ്ടർ ടിക്കറ്റുകൾക്കും ഓൺലൈനിനു സമാനമായ ഇൻഷുറൻസ് പരിരക്ഷ നൽകണം; ഇന്ത്യൻ റെയിൽവേയോട് സുപ്രീം കോടതി

