പവാറിന്റെ വഴിയോ മമത, പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുമോ?; ബംഗാളില്‍ ഋതബ്രത പ്രതിപക്ഷ നേതാവ്

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസ് പ്രതിപക്ഷ നേതാവ് ആയി അംഗീകരിച്ചു.

 Ritabrata Banerjee
ഋതബ്രത ബാനര്‍ജി
Edited by :Sujith
Last Updated :3 ജൂൺ 2026, 6:31 pm IST

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ വീണ്ടും മമത ബാനര്‍ജിക്ക് വന്‍ തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയെ ബംഗാള്‍ നിയമസഭാ സ്പീക്കര്‍ രതീന്ദ്ര ബോസ് പ്രതിപക്ഷ നേതാവ് ആയി അംഗീകരിച്ചു. 58 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന്് ഋതുബ്രത രേഖാമൂലം സ്പീക്കറെ അറിയിച്ചിരുന്നു. നിയമസഭയില്‍ പ്രതിപക്ഷത്തിനായി അനുവദിച്ച മുറിയുടെ താക്കോല്‍ കൈമാറുകയും ചെയ്തു.

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഋതബ്രത തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയോട് പാര്‍ട്ടിയുടെ മുഖ്യഉപദേശകയായി പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ഥിക്കമെന്ന് പറഞ്ഞു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപി പിളര്‍ന്നപ്പോള്‍, പാര്‍ട്ടി നേതാക്കള്‍ ശരദ് പവാറിനോടുള്ള തങ്ങളുടെ കൂറ് വാക്കുകളാല്‍ എടുത്തുപറഞ്ഞ സംഭവത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഋതബ്രതയുടെ ഈ നീക്കം.

80 തൃണമൂല്‍ കോണ്‍ഗ്രസ് എഎംഎല്‍എമാരില്‍ 60 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ഋതബ്രത പറഞ്ഞു. തൃണമൂലില്‍ ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെ ഋതബ്രതയും കൂട്ടരും പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റ നിരോധനനിയമം ബാധകമാകില്ല. ഒരുപക്ഷേ നിയമസഭയില്‍ പുതിയ സംഘമായി ഇരിക്കുകയോ, ബിജെപിയുടെ ഭാഗമാകുകയോ ചെയ്താല്‍ അത് മമതക്ക് വലിയ തിരിച്ചടിയാകും. ഇവര്‍ പാര്‍ട്ടി പേരും ചിഹ്നവും ആവശ്യപ്പെട്ടാല്‍ അത് നഷ്ടമാകുന്ന സാഹചര്യവും ഉണ്ടാകും.

മഹാരാഷ്ട്രയിലെ പ്രബല പാര്‍ട്ടിയായ എന്‍സിപിയില്‍ കണ്ടതിന് സമാനമായ രാഷ്ട്രീയ സ്ഥിതിയാണ് ബംഗാളിലുള്ളത്. പാര്‍ട്ടിയെ തന്റെ കൈയില്‍ നിര്‍ത്താനുള്ള അവസാനവട്ട ശ്രമമാണ് മമത നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളും പോഷകസംഘടനകളും പിരിച്ചുവിട്ടത്. വിമതര്‍ തെരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ച് പാര്‍ട്ടി പേരും ചിഹ്നവും ആവശ്യപ്പെടുന്നത് തടയുകയാണ് നടപടിയിലൂടെ മമത ലക്ഷ്യമിട്ടത്. രാഷ്ട്രീയ ഭാവി പരുങ്ങലിലായ മമത അടുത്ത ദിവസം നടക്കുന്ന ഇന്ത്യസഖ്യയോഗത്തില്‍ മറ്റ്പാര്‍ട്ടികളുടെ പിന്തുണ നേടാനാകുമോയെന്നാണ് നോക്കുന്നത്.

News Now

Summary

Expelled Trinamool Rebel Ritabrata Banerjee Becomes Leader Of Opposition In Bengal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates