
News Now
ന്യൂഡല്ഹി: ഡല്ഹിയിലെ ഇസ്രയേല് എംബസിക്ക് സമീപം പൊട്ടിത്തെറി. വൈകുന്നേരം എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം കേട്ടതായി ഫോണ്കോള് ലഭിച്ചുവെന്ന് ഡല്ഹി പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് സംഘം സംഭവസ്ഥലത്ത് തിരച്ചില് നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
പ്രദേശത്ത് നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതായി പ്രദേശത്തെ ജനങ്ങങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്ട്ടുകള് പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെ ഡല്ഹിയിലെ ഇസ്രയേല് എംബസിക്ക് സമീപംവലിയ പൊട്ടിത്തെറി ശബ്ദം കേട്ടതായി ഇസ്രയേല് എംബസി വക്താവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
We can confirm that around 5:10 pm there was a blast at close proximity to the embassy. Delhi Police and the security team are still investigating the situation: Israel Embassy in New Delhi https://t.co/WB4jy1BmGK
â ANI (@ANI) December 26, 2023
ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപം വലിയ ശബ്ദം കേട്ടതായി ഇസ്രയേൽ വിദേശകാര്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എംബസി ജീവനക്കാര് സുരക്ഷിതരാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. വലിയ ശബ്ദം എംബസിക്ക് സമീപത്ത് നിന്ന് കേട്ടതായി ജീവനക്കാരും പ്രതികരിച്ചിട്ടുണ്ട്. ഫയര്ഫോഴ്സിന്റെ അറിയിപ്പ് പ്രകാരം കണ്ട്രോള് റൂമിലാണ്ഫോണ്കോള് ആദ്യമെത്തിയത്. ഫോണ്കോള് ലഭിച്ച വിവരം ഫയര് സര്വീസ് ഡയറക്ടര് അതുല് ഗാര്ഗ് സ്ഥിരീകരിച്ചു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





