
കോവിഡ് ഉയരുന്നു; നാളെ മുതൽ മാസ്ക് നിർബന്ധമാക്കി ബിഎംസി
കോർപറേഷൻ പരിധിയിലെ എല്ലാ ആശുപത്രികളിലും നാളെ മുതൽ മാസ്‍ക് ധരിക്കണം

മുംബൈ: കോവിഡ് നിരക്ക് ഉയരുന്നതിന് പിന്നാലെ മുംബൈ ആശുപത്രികളിൽ നാളെ മുതൽ മാസ്ക് നിർബന്ധമാക്കി അധികൃതർ. ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) അവലോകന യോഗം ചേർന്നതിന് പിന്നാലെയാണ് ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കാൻ തീരുമാനിച്ചത്.
കോർപറേഷൻ പരിധിയിലെ എല്ലാ ആശുപത്രികളിലും നാളെ മുതൽ മാസ്‍ക് ധരിക്കണം. ജീവനക്കാർ, രോഗികൾ, സന്ദർശകർ എന്നിവർ ഉൾപെടെ എല്ലാവരും നിർബന്ധമായും മാസ്‍ക് ധരിക്കണമെന്നാണ് നിർദേശം. മുൻകരുതലെന്ന നിലയിൽ 60 വയസ്സിനു മുകളിലുള്ളവർ പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്നും യോഗം നിർദേശിച്ചു.
രാജ്യത്ത് പിന്നെയും കോവിഡ് ഉയരുകയാണെന്നും ബിഎംസിയിലും രോഗികളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കമീഷണറും അഡ്മിനിസ്ട്രേറ്ററുമായ ഇഖ്ബാൽ സിങ് ചാഹൽ പറഞ്ഞു. മേയിൽ രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂചന നൽകി. ഇത് മുൻനിർത്തി സ്വകാര്യ ആശുപത്രികൾ ഉൾപെടെ കോർപ്പറേഷനിലെ എല്ലാ ആശുപത്രികളിലും കോവിഡ് ചികിത്സക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



