തുടര്‍ന്നു പഠിക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുന്നതും തെറ്റായി കാണാനാവില്ല

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST

News Now

ബംഗളൂരു: കുഞ്ഞുങ്ങള്‍ എപ്പോള്‍ വേണമെന്നതിനെക്കുറിച്ച് ഭര്‍ത്താവ് ഭാര്യയോടു സംസാരിക്കുന്നതു ക്രൂരതയല്ലെന്ന് കര്‍ണാടക ഹൈക്കോടതി. തുടര്‍ന്നു പഠിക്കാന്‍ ഭാര്യയോട് ആവശ്യപ്പെടുന്നതും തെറ്റായി കാണാനാവില്ലെന്ന് ജസ്റ്റിസ് എച്ച്ബി പ്രഭാകര ശാസ്ത്രി ചൂണ്ടിക്കാട്ടി.

ഗാര്‍ഹിക പീഡനം ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. കുഞ്ഞിനു വേണ്ടി വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തുന്നെന്നും എന്നാല്‍ ഭര്‍ത്താവ് തുടര്‍ന്നു പഠിക്കാനാണ് പറയുന്നതെന്നുമാണ് യുവതി പരാതിയില്‍ ആരോപിച്ചത്. കുഞ്ഞ് ഇപ്പോള്‍ വേണ്ടെന്നാണ് ഭര്‍ത്താവ് പറയുന്നതെന്നും യുവതി പരാതിയില്‍ അറിയിച്ചു. 

ഭര്‍ത്താവ് തമിഴ് പഠിക്കാന്‍ തന്നെ നിര്‍ബന്ധിക്കുന്നു. അദ്ദേഹത്തിനൊപ്പം ഷട്ടില്‍ ബാഡ്ിന്റണും ചീട്ടും കളിക്കണമെന്നും പറയുന്നു. വീട്ടില്‍ പിഡനമാണെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെ സ്ത്രീധനപീഡന പരാതിയും നല്‍കിയിരുന്നു. യുവതിയുടെ പരാതിയില്‍ കീഴ്‌ക്കോടതി ഭര്‍ത്താവ് കുറ്റക്കാരനെന്നു കണ്ടെത്തിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി വിധി.

മൂന്നു വര്‍ഷത്തേക്കു കുഞ്ഞുങ്ങള്‍ വേണ്ടെന്നാണ് ഭര്‍ത്താവ് യുവതിയോടു പറഞ്ഞത്. വിവാഹത്തിനു മുമ്പു തന്നെ ഭാവിയെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ ക്ഷേമത്തിനായി പഠിച്ചു ജോലി നേടാന്‍ ഭര്‍ത്താവ് ഭാര്യയോടു പറയുന്നതില്‍ തെറ്റില്ല. അതിനായി കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു ക്രൂരതയുമല്ല. കുടുംബത്തില്‍ എല്ലാവര്‍ക്കും അറിയുന്ന ഭാഷ പഠിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്നതിനെയും ക്രൂരതയായി കാണാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates