
പ്രശസ്ത ചിത്രകാരന് എസ് ഇളയരാജ അന്തരിച്ചു
കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
ചെന്നൈ: പ്രശസ്ത ചിത്രകാരന് എസ് ഇളയരാജ(43) അന്തരിച്ചു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ ഗുരുതരമാവുകയും പിന്നീട് ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
തമിഴ്നാട്ടിലെ കുംഭകോണത്തിന് സമീപത്തുള്ള സെമ്പിയാവരമ്പില്‍ ഗ്രാമത്തിലാണ് ഇളയരാജ ജനിച്ചത്. ചെന്നൈയിലെ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍നിന്ന് ചിത്രരചന പഠിച്ചു. ചിത്രരചനയിലെ റിയലിസമാണ് ഇളയരാജയെ പ്രശസ്തനാക്കിയത്. ദ്രാവിഡ സ്ത്രീകളും അവരുടെ ദിനചര്യകളും ഇളയരാജയുടെ പെയിന്റിങ്ങിലെ സ്ഥിരം വിഷയങ്ങളായിരുന്നു.
തമിഴ് സിനിമയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. സിനിമ പ്രവര്‍ത്തകരായ ആര് പാര്ഥിപന്, നവീന്‍ മുഹമ്മദലി തുടങ്ങിയവര്‍ ഇളരാജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Related News

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്

റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ
