
കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം; പാല് ജനങ്ങള്‍ക്ക് സൗജന്യമായി നല്കി ഒരു ഗ്രാമം
മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗജന്യമായി പാല് വിതരണം ചെയ്ത് ക്ഷീരകര്‍ഷകര്‍
മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സൗജന്യമായി പാല് വിതരണം ചെയ്ത് ക്ഷീരകര്‍ഷകര്‍. ഗ്രാമത്തിലെ താമസക്കാര്‍ക്കാണ് കര്‍ഷകര്‍ പാല് സൗജന്യമായി വിതരണം ചെയ്തത്.
ഔറംഗബാദിന് സമീപമുള്ള ജല്‍നാ ജില്ലയിലെ വാദിഗോത്രി ഗ്രാമത്തിലാണ് സംഭവം. കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് വിപണിയിലോ, ഡയറിയിലോ പാല് നല്‍കാതെയാണ് ഗ്രാമത്തിലെ താമസക്കാര്‍ക്ക് സൗജന്യമായി പാല് വിതരണം ചെയ്തത്. കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കായിരുന്നു മുന്‍ഗണനയെന്ന് സ്വാഭിമാനി ഷെട്കരി സംഘടന ജില്ലാ പ്രസിഡന്റ് സുരേഷ് കാലെ പറയുന്നു.
ഭാരത ബന്ദ് കണക്കിലെടുത്ത് പാല് വില്‍ക്കേണ്ട എന്ന് കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ വഴിയാണ് പാല് ജനങ്ങളിലേക്ക് എത്തിച്ചതെന്നും സുരേഷ് കാലെ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
