
കര്‍ഷകര്‍ ഡല്‍ഹിയ്ക്ക് പിക്നിക്കിന് പോവുകയാണെന്ന പരാമര്‍ശം; ബിജെപി നേതാവിന്റെ വീട്ടില്‍ ചാണകം തള്ളി പ്രതിഷേധം (വീഡിയോ)
പഞ്ചാബില്‍ ബിജെപി മുന്‍ മന്ത്രിയുടെ വീട്ടില്‍ ചാണകം തള്ളി കര്‍ഷകരുടെ പ്രതിഷേധം
ഹോഷിയാര്‍പൂര്‍: പഞ്ചാബില്‍ ബിജെപി മുന്‍ മന്ത്രിയുടെ വീട്ടില്‍ ചാണകം തള്ളി കര്‍ഷകരുടെ പ്രതിഷേധം. ബിജെപി നേതാവ് തിക്ഷന്‍ സൂദിന്റെ വീട്ടിലാണ് ചാണകം തള്ളിയത്. കര്‍ഷകര്‍ ഡല്‍ഹി ബോര്‍ഡറിലേക്ക് പിക്നിക്കിന് പോവുകയാണ് എന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഒരുസംഘം കര്‍ഷകര്‍ മുന്‍ മന്ത്രിയുടെ വീടിന് മുന്നില്‍ ചാണകം തള്ളിയത്.
വീട്ടില്‍ അതിക്രമിച്ച് കയറിയതിനും കൊലപാതക ശ്രമത്തിനും പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ' ഭൂരിഭാഗം കര്‍ഷകര്‍ക്കും കേന്ദ്ര കാര്‍ഷിക നിയമങ്ങളെ കുറിച്ച് അറിയില്ല. ഭൂരിഭാഗംപേരും ഡല്‍ഹി ബോര്‍ഡറിലേക്ക് പോകുന്നത് പിക്നിക്കിനാണ്' എന്നായിരുന്നു ഒരു പ്രാദേശിക പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സൂദ് പറഞ്ഞത്.
Cattle dung dumped at the residence of former Punjab minister and BJP leader Tikshan Sud in Hoshiarpur district today. @ndtv pic.twitter.com/m8JNGiojyb
â Mohammad Ghazali (@ghazalimohammad) January 1, 2021
എന്നാല്‍ പ്രതിഷേധത്തിന് പിന്നാലെ താന്‍ പറഞ്ഞത് വളച്ചൊടിക്കപ്പെട്ടു എന്ന് പറഞ്ഞ് സൂദ് രംഗത്തെത്തി. ഒരു കര്ഷകന് കൂടിയായ തനിക്ക് കര്‍ഷകര്‍ പിക്നിക്കിന് പോവുകയാണ് എന്ന് എങ്ങനെ പറയാന്‍ സാധിക്കും എന്നായിരുന്നു സൂദിന്റെ പ്രതികരണം. തന്റെ വീട്ടില്‍ ചാണകം തട്ടിയവര്‍ കര്‍ഷകരല്ലെന്നും ഖലിസ്ഥാന്‍ മുദ്രാവാക്യം മുഴക്കിയതായും സൂദ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



