
വിക്ടറി മാർച്ച് നടത്തി ആഘോഷം; 15 മാസത്തെ പോരാട്ടം അവസാനിപ്പിച്ച് കർഷകർ മടങ്ങിത്തുടങ്ങി (വീഡിയോ)
15 മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയാഘോഷം നടത്തിയാണ് മടക്കം
ന്യൂഡൽഹി: ആവശ്യങ്ങളെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിച്ച് കർഷകർ ഇന്ന് അതിർത്തിവിടും. സിംഘു, തിക്രി, ഗാസിപുർ അതിർത്തികളിലെ ഉപരോധം ഔദ്യോഗികമായി അവസാനിപ്പിച്ച് കർഷകർ മടങ്ങിത്തുടങ്ങി. 15 മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ വിജയാഘോഷം നടത്തിയാണ് മടക്കം. വിക്ടറി മാർച്ച് നടത്തിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ച് കർഷകർ ട്രാക്ടറുകളിൽ സ്വദേശത്തേക്ക് മടങ്ങുന്നത്.
#WATCH | Delhi: Farmers celebrate the success of their protest against the 3 farm laws & other related issues at Tikri Border after the suspension of their year-long protest. pic.twitter.com/oFvn0cJxdz
â ANI (@ANI) December 11, 2021
കർഷക വിരുദ്ധമെന്ന ആരോപണമുയർന്ന മൂന്ന് കാർഷിക ബില്ലുകൾ പിൻവലിക്കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും കൃഷിമന്ത്രാലയം സെക്രട്ടറി സഞ്ജയ് അഗർവാൾ ഒപ്പിട്ട കേന്ദ്രത്തിന്റെ ഉറപ്പുകൾ അടങ്ങുന്ന കത്ത് ലഭിച്ചതിന് ശേഷമാണ് സംയുക്ത കിസാൻ മോർച്ച സമരം അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം നടത്തിയത്. കർഷകർ ഉന്നയിച്ച ആറ് ആവശ്യങ്ങളിൽ അഞ്ചും കേന്ദ്രം അംഗീകരിച്ചു. വാക്കുപാലിച്ചില്ലെങ്കിൽ വീണ്ടും തെരുവിലിറങ്ങുമെന്ന സൂചനയും അവർ നൽകിയിട്ടുണ്ട്.
#WATCH | Farmers leave their site of protest, Ghazipur border (Delhi-UP border), after suspending their year-long protest against the 3 farm laws & other related issues pic.twitter.com/42CCOr9VHY
â ANI UP (@ANINewsUP) December 11, 2021
സമരപന്തലുകൾ ഒഴിയാൻ ഈ മാസം 15 വരെ കർഷകർക്ക് ഹരിയാന, യുപി സർക്കാരുകൾ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇന്നു പിരിഞ്ഞു പോകുമെങ്കിലും സർക്കാർ നൽകിയ ഉറപ്പുകളിലെ പുരോഗതി വിലയിരുത്താൻ കിസാൻ മോർച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
29 കിലോമീറ്റര്‍ മൈലേജ്, ഡസ്റ്ററിന്റെ ഹൈബ്രിഡ് വേര്‍ഷനുമായി റെനോ; ലോഞ്ച് 17ന്

ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്


