അര്‍ബുദബാധിതനായ കുട്ടിയെ വിഷം കുത്തിവെച്ച് കൊന്നു ; പിതാവ് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കുട്ടിയുടെ പെട്ടെന്നുള്ള മരണമാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST
Edited by :migrator

കോയമ്പത്തൂര്‍ : അസുഖബാധിതനായ ബാലനെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി. സേലം കൊങ്കനാപുരം കാച്ചുപ്പള്ളിയിലാണ് സംഭവം. 14 വയസ്സുള്ള വണ്ണത്തമിഴ് ആണ് കൊല്ലപ്പെട്ടത്. കാലില്‍ അര്‍ബുദ ബാധിതനായ കുട്ടിക്ക് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 

സംഭവത്തില്‍ കുട്ടിയുടെ പിതാവ് പെരിയസാമി (47), സഹായി വെങ്കിടേഷ്, പ്രദേശത്തെ മെഡിക്കല്‍ അസിസ്റ്റന്റ് പ്രഭു എന്നിവരെ കൊങ്കനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കാൻസർ ബാധിതനായ കുട്ടി രണ്ടു വര്‍ഷമായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. 

ചികില്‍സ നല്‍കാന്‍ പണമില്ലാത്തതും,  കുട്ടി വേദന കൊണ്ട് പുളയുന്നത് കണ്ടു നില്‍ക്കാനാകാതെയുമാണ് കുത്തിവെയ്പ്പ് നല്‍കിയതെന്ന് ലോറി ഡ്രൈവറായ പിതാവ് പെരിയസാമി പറഞ്ഞു. ഇതിനായി പെരിയസാമി പ്രഭുവിനെ സമീപിക്കുകയായിരുന്നു. പെയിന്‍ കില്ലറാണ് കുത്തിവെച്ചതെന്നും പെരിയസാമി പറയുന്നു. മരുന്ന് കുത്തിവെച്ച ഉടന്‍ തന്നെ കുട്ടി മരിച്ചു. 

കുട്ടിയുടെ പെട്ടെന്നുള്ള മരണമാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സേലം സര്‍ക്കാര്‍ ആശുപത്രിയിലേക്ക്  മാറ്റിയിരിക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now