ഭക്ഷണം കഴിച്ചില്ല; മൂന്ന് വയസുകാരിയെ കയര്‍ കൊണ്ട് മര്‍ദ്ദിച്ച് കഴുത്തില്‍ പിടിച്ച് നിലത്തടിച്ചു; അച്ഛന്റെ കൊടും ക്രൂരത

ഭക്ഷണം കഴിച്ചില്ല; മൂന്ന് വയസുകാരിയെ കയര്‍ കൊണ്ട് മര്‍ദ്ദിച്ച് കഴുത്തില്‍ പിടിച്ച് നിലത്തടിച്ചു; അച്ഛന്റെ കൊടും ക്രൂരത

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:49 am IST

ഹൈദരാബാദ്: ഭക്ഷണം കഴിക്കാത്തതിനെ ചൊല്ലി മൂന്ന് വയസുള്ള പെണ്‍കുട്ടിയെ കയര്‍ കൊണ്ട് മര്‍ദ്ദിച്ച് കഴുത്തില്‍ പിടിച്ച് നിലത്തടിച്ച് അച്ഛന്റെ ക്രൂരത. കുട്ടിയെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ കേസെടുത്തു. തെലങ്കാനയിലെ മേദക് ജില്ലയിലാണ് ഈ ക്രൂരത നടന്നത്. 

32കാരനായ മുന്‍സിപ്പല്‍ കോണ്‍ട്രാറ്റ് വര്‍ക്കറായി ജോലി ചെയ്യുന്ന എം നാഗരാജുവാണ് കുഞ്ഞിനെ മര്‍ദ്ദിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് വൈറലായി മാറിയതിന് പിന്നാലെയാണ് പൊലീസ് കുട്ടിയുടെ അച്ഛനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 

കുട്ടി ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നായിരുന്നു സംഭവം. കുട്ടിയുടെ കഴുത്തില്‍ പിടിച്ച് കയര്‍ കൊണ്ട് മര്‍ദ്ദിച്ച ശേഷം നിലത്തടിക്കുകയായിരുന്നു. ഈ സമയത്ത് കുഞ്ഞിന്റെ അമ്മ വെണ്ണലയും അടുത്തുണ്ടായിരുന്നു. ഭര്‍ത്താവിനെ പിന്തിരിപ്പിക്കുന്നതിന് പകരം ഇവര്‍ സംഭവങ്ങള്‍ ആസ്വദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവം നടക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന അയല്‍വാസിയാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now