മൂന്ന് മാസം മുന്‍പാണ് അഗതി മന്ദിരത്തിലായ കുട്ടിയെ പിതാവ് കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

ചെന്നൈ: പണം ലഭിക്കാനായി പതിമൂന്നുകാരിയെ പിതാവ് 32കാരന് വിവാഹം ചെയ്തു നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് വരന്‍ വരതരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ് ഒളിവാലാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട്ടിലെ പെരമ്പലൂരിലാണ് സംഭവം.

മൂന്ന് മാസം മുന്‍പാണ് അഗതി മന്ദിരത്തിലായ കുട്ടിയെ പിതാവ് കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. അതിനിടെ പെണ്‍കുട്ടിയെ അച്ഛന്‍ പെരമ്പലൂരിലെ വരതരാജിന് വിവാഹം ചെയ്ത നല്‍കിയ നിലയില്‍ കണ്ടെത്തി. 

മദ്യത്തിന് അടിമയായ പിതാവ് പണം ലഭിക്കുന്നതിന് വേണ്ടിയാണ് വരതരാജിന് മകളെ വിവാഹം കഴിച്ചുനല്‍കിയത്. ഇതിനായി വരതരാജന്റെ സഹോദരിയുമായി ആസൂത്രണം ചെയ്ത ശേഷമാണ് വിവാഹം നടത്തിയത്. വരതരാജനെതിരെ ശൈശവവിവാഹ നിയമം, പോക്‌സോ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിനം വരതരാജന്റെ സഹോദരിയ്ക്കുമായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates