'അതെനിക്ക് അറിയില്ല. ഞാൻ സംവിധായകനോട് ചോദിച്ചിട്ട് പറയാം'

Mithun Chakraborty, Rajinikanth
Mithun Chakraborty, RajinikanthSource by : ഇൻസ്റ്റ​ഗ്രാം, വിഡിയോ സ്ക്രീൻഷോട്ട്
Last Updated :14 October 2026, 12:35 pm IST
Guest Author :Hima Prakash

News Now

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 'ജയിലർ 2' തിയറ്ററുകളിലെത്തുകയാണ്. നെൽസൺ ദിലീപ് കുമാർ- രജനികാന്ത് കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഒക്ടോബർ 15 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ രജനികാന്തിന്റെ വില്ലനായെത്തുന്നത് നടൻ മിഥുൻ ചക്രവർത്തിയാണ്. ഏകദേശം മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷമാണ് മിഥുനും രജനികാന്തും വീണ്ടും ഒരുമിക്കുന്നത്.

'ഭ്രഷ്ടാചാർ' എന്ന സിനിമയിലാണ് മിഥുനും രജനിയും ആദ്യമായി ഒരുമിച്ചത്. ഇപ്പോഴിതാ ജയിലർ 2 വിന്റെ ഭാഗമാകുന്നതിന് മുൻപ് മിഥുൻ മുന്നോട്ടുവെച്ച ഒരു നിബന്ധനയെക്കുറിച്ച് രജനി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. വില്ലനായി അഭിനയിക്കാൻ പ്രൊഡക്ഷൻ തന്നെ സമീപിച്ചപ്പോൾ അദ്ദേഹം അത് നിരസിച്ചു.

'ഞാൻ രജനിയുടെ വില്ലനായിട്ടാണോ അഭിനയിക്കേണ്ടത് ?. അവൻ എന്റെ വളരെ നല്ല സുഹൃത്താണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. "രജനി ഹീറോ, ഞാൻ വില്ലൻ ?. ഞാൻ രജനികാന്തിൽ നിന്ന് അടി വാങ്ങണോ ?. ഒരിക്കലുമില്ല, ഞാനത് ചെയ്യുന്നില്ല".- എന്ന് മിഥുൻ ഉറപ്പിച്ചു പറഞ്ഞു.

''പിന്നീട്, പ്രധാനമന്ത്രി പങ്കെടുത്ത വേവ്‌സ് ഉച്ചകോടിയുടെ ഒരു പതിപ്പിനിടെ ഞാൻ ബോംബെയിൽ വച്ച് അദ്ദേഹത്തെ കണ്ടു. അവിടെ വെച്ച് അദ്ദേഹം എന്നോട് പറഞ്ഞു, 'അവർ ഈ ചിത്രത്തിനായി എന്നെ സമീപിച്ചിട്ടുണ്ട്. രജനി, നീ പറഞ്ഞാൽ ഞാൻ അത് ചെയ്യും' എന്ന്. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, 'തീർച്ചയായും, ഇത് നന്നായിരിക്കും' എന്ന്.

അപ്പോൾ അദ്ദേഹം പറഞ്ഞു, 'ശരി, എന്നാൽ ഒരു വ്യവസ്ഥയിൽ ഞാൻ അഭിനയിക്കാം. 'നീ എന്നെ തല്ലാനോ വെടി വയ്ക്കാനോ പാടില്ല. ഓക്കെ ആണോ' എന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, 'അതെനിക്ക് അറിയില്ല. ഞാൻ സംവിധായകനോട് ചോദിച്ചിട്ട് പറയാം' എന്ന്. അത്രയുമാണ് അന്ന് നടന്നത്. പക്ഷേ എനിക്കുറപ്പായിരുന്നു മിഥുൻ അതൊക്കെ വെറുതെ പറഞ്ഞതാണെന്ന്".- രജനികാന്ത് പറഞ്ഞു. വലിയ ചിരിയോടെയാണ് രജനിയുടെ വാക്കുകൾ സദസ് കേട്ടത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Mithun Chakraborty's one condition for Jailer 2.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates