
ആട് ഒരു ഭീകരജീവിയാണ്!; വീടിനുള്ളില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ഇരട്ടക്കൊലപാതകത്തില്‍
ആടു വീടിനുള്ളില്‍ കയറി, തല്ലി കാലൊടിച്ചു; തര്‍ക്കത്തിനൊടുവില്‍ പിസ്റ്റള്‍ എടുത്തു വെടിവച്ചു, അച്ഛനും മകനും മരിച്ചു
ആഗ്ര: ആടു വീട്ടില്‍ കയറിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛനെയും മകനെയും വെടിവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം.
ഭീകം സിങ് എന്നയാളുടെ ആട് ഗ്യാനിയുടെ വീട്ടില്‍ കടന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പറമ്പില്‍ കടന്ന ആടിനെ ആരോ വടികൊണ്ട് അടിച്ചു. ആടിന്റെ കാല് ഒടിഞ്ഞു. ഇതില്‍ പ്രകോപിതരായ ഗ്യാനി പിസ്റ്റള്‍ എടുത്ത് ബീകത്തിനെയും മകനെയും വെടിവയ്ക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോവും വഴി ഇരുവരും മരിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ഗ്രാമത്തില്‍ എത്തി. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിച്ചു.
ഗ്രാമത്തില്‍ സംഘര്‍ഷ സ്ഥിതിയുണ്ടെന്നും പൊലീസ് കരുതല്‍ സ്വീകരിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം ആടിനെച്ചൊല്ലിയുള്ള തര്‍ക്കം എങ്ങനെ ഇത്തരമൊരു ദുരന്തത്തില്‍ എത്തിയെന്ന അമ്പരപ്പിലാണ്, ഒരു വിഭാഗം ആളുകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



