വെട്ടിയെടുത്ത മകളുടെ തലയുമായി റോഡിലൂടെ നടക്കുന്ന അച്ഛൻ; വീണ്ടും ദുരഭിമാനക്കൊല

മകളുടെ തലയുമായി നടക്കുന്ന സർവേഷ് കുമാറിനെ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

ലഖ്നൗ; മകളുടെ തലയും കയ്യിൽ പിടിച്ച് റോഡിലൂടെ നടക്കുന്ന അച്ഛനെ കണ്ട് നാട്ടുകാർ ഞെട്ടി. ഉത്തർപ്രദേശിലെ ​ഹർദോയ് ജില്ലയിൽ ബുധനാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. സർവേഷ് കുമാർ എന്നയാളായാണ് 17കാരിയായ മകളെ കൊലപ്പെടുത്തി തലവെട്ടിയെടുത്തത്. 

മകളുടെ തലയുമായി നടക്കുന്ന സർവേഷ് കുമാറിനെ കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിതോടെ ഒരു മടിയുമില്ലാതെ ഇയാൾ കുറ്റം സമ്മതിച്ചു. ഞാൻ എന്റെ മകളെ കൊന്നു, എന്നെ അറസ്റ്റ് ചെയ്യൂ എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കൊല നടത്താൻ കാരണം എന്നും ഇയാൾ വ്യടക്തമാക്കി. 

വീട്ടിൽ ആളില്ലാത്ത നേരത്ത് മൂർച്ചയുള്ള ആയുധം കൊണ്ട് മകളുടെ തല വെട്ടിയെടുക്കുകയായിരുന്നു. മകളുടെ ശരീരം വീട്ടിൽ ഉപേക്ഷിച്ച് തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് ഇയാൾ പുറപ്പെട്ടത്. തുടർന്ന് വീട്ടിൽ നിന്ന് രക്തത്തിൽ കുളിച്ച നിലയിൽ മകളുടെ ശരീരവും കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ആയുധവും കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now