ബലാത്സംഗ കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു

പ്രതീകാത്മക ചിത്രം
Last Updated :24 January 2025, 3:02 pm IST

News Now

മുംബൈ: ഓട്ടോറിക്ഷ ഡ്രൈവര്‍ ബലാത്സംഗം ചെയ്തത കാര്യം അറിഞ്ഞാല്‍ മാതാപിതാക്കള്‍ ശിക്ഷിക്കുമെന്ന ഭയത്താല്‍ 20 കാരി സ്വകാര്യ ഭാഗങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും തിരുകി കയറ്റി. ബലാത്സംഗ കുറ്റത്തിന് ഡ്രൈവറെ അറസ്റ്റ് ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ മൊഴികളില്‍ ചില വൈരുധ്യങ്ങള്‍ ഉണ്ടെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ നലസോപാര നിവാസിയായ സ്ത്രീ ഗോരേഗാവിലെ രാം മന്ദിര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയാണ് താന്‍ ബലാത്സംഗത്തിനിരയായതായി വ്യക്തമാക്കിയത്. അര്‍നാല ബീച്ചിലേയ്ക്ക് ഓട്ടോയില്‍ പോയ സമയത്ത് ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്ത്രീ പറയുന്നത്. കയ്യില്‍ തിരിച്ചറിയല്‍ രേഖയില്ലാത്തതിനാല്‍ ഗസ്റ്റ് ഹൗസില്‍ മുറി കിട്ടിയില്ലെന്നും അതിനാല്‍ ബിച്ചില്‍ ചെലവഴിക്കുകയുമായിരുന്നുവെന്നുമാണ് സ്ത്രീ പറയുന്നത്. തന്നെ ബലാത്സംഗം ചെയ്ത ശേഷം ഡ്രൈവര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് സ്ത്രീയുടെ മൊഴി.

വീട്ടിലേയ്ക്ക് മടങ്ങുംവഴി മാതാപിതാക്കള്‍ വഴക്കുപറയുമെന്ന പേടിയില്‍ സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി സ്വകാര്യ ഭാഗങ്ങളില്‍ കല്ലുകള്‍ക്കൊപ്പം തിരുകി കയറ്റുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. വേദന സഹിക്കാതായപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പൊലീസിനോട് സഹായം തേടിയത്. ശസ്ത്രക്രിയയിലൂടെയാണ് പിന്നീട് ഇവ തിരിച്ചെടുത്തത്. തുടക്കത്തില്‍ പെണ്‍കുട്ടി അനാഥയാണെന്നാണ് പൊലീസിനോട് പറഞ്ഞത്. പിന്നീട്, അവളുടെ പിതാവ് മുന്നോട്ട് വന്നപ്പോഴാണ് പറഞ്ഞത് കളവാണെന്ന് പൊലീസിന് മനസിലാകുന്നത്. 2023ല്‍ രണ്ട് വ്യക്തികള്‍ക്കെതിരെ പെണ്‍കുട്ടി ബലാത്സംഗ പരാതി നല്‍കിയിട്ടുണ്ടെന്നു പിതാവ് പൊലീസിനെ അറിയിച്ചു. സ്ത്രീയുടെ പരസ്പര വിരുദ്ധമായ മൊഴി പൊലീസിനെ കുഴക്കുന്നുണ്ട്. കേസില്‍ അന്വേഷണം തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates