എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം; കെ സുരേന്ദ്രനും തുഷാറും ഡല്‍ഹിക്ക്

കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക

നരേന്ദ്രമോദി, ജെ പി നഡ്ഡ, അമിത് ഷാ എന്നിവര്‍ ഫയല്‍
Last Updated :29 February 2024, 6:41 am IST
Edited by :jayakumarna

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. സ്ഥാനാര്‍ത്ഥികളെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രമുഖ നേതാക്കളും ജയസാധ്യതയുള്ള നൂറിലേറെ സീറ്റുകളിലേയും സ്ഥാനാര്‍ത്ഥികളെയാകും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ ആറ് എ പ്ലസ് മണ്ഡലം അടക്കം എട്ടു സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ഇന്ന് ഡല്‍ഹിയിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now