ഓഫീസിലേക്ക് ഇരച്ചുകയറി അക്രമി സംഘം, തുരുതുരാ വെട്ടിക്കൊലപ്പെടുത്തി, പണം ഇടപാടുകാരന്റെ കൈ മുറിച്ചെടുത്തു 

തടയാനെത്തിയ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ വടിവാള്‍ വീശി ഓടിച്ചു

ആക്രമണത്തിന്റെ സിസിടിവി ദൃശ്യം, കൊല്ലപ്പെട്ട മനോഹര്‍/ ട്വിറ്റര്‍
Last Updated :20 January 2024, 9:05 am IST

ചെന്നൈ: തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണിയില്‍ പണം ഇടപാടുകാരനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തി. പ്രദേശത്തെ പ്രമുഖ ഇടപാടുകാരനായ ടിവിആര്‍ മനോഹരനെയാണ് ഒരുസംഘം അക്രമികള്‍ വെട്ടിക്കൊന്നത്. വേളാങ്കണ്ണി മണിവേലിലെ സ്വന്തം ഓഫിസില്‍ രാത്രി സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമം. 

ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച അക്രമികള്‍ ഓഫീസിലേക്ക് ഇരച്ചു കയറി മനോഹറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. വെട്ടേറ്റു വീണ മനോഹറിന്റെ കൈ വെട്ടിയെടുക്കുകയും ചെയ്തു. തടയാനെത്തിയ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ വടിവാള്‍ വീശി ഓടിച്ചു. കൊലയ്ക്ക് ശേഷം ഇവര്‍ വാഹനത്തില്‍ രക്ഷപ്പെടുകയും ചെയ്തു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മനോഹറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പണ ഇടപാടിന് പുറമെ ഹോസ്റ്റല്‍ അടക്കം സ്ഥാപനങ്ങളും മനോഹര്‍ നടത്തിവരുന്നുണ്ട്. മറ്റൊരു പണ ഇടപാടു സംഘവുമായി മനോഹറിന് തര്‍ക്കം നിലനിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊലപാതകികളെ പിടികൂടുന്നതിലുള്ള കാലതാമസത്തിനെതിരെ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now